Nelson MCBS

"In the Evening of the Life We will be Judged on Love Alone." St John of the Cross

Good Friday (Dukhavelli) Message by Sherin Chacko

Posted by Fr Nelson MCBS on April 2, 2015

ദുഃഖവെള്ളി (Good Friday / The Passion Friday)

 Jesus Carrying the Cross 1

 സ്വപുത്രനെ നല്‍കിയാണെങ്കില്‍ പോലും മാനവരെ മുഴുവന്‍ വീണ്ടെടുക്കണമെന്ന ആഗ്രഹത്താല്‍ ആഗ്രഹിച്ച പിതാവായ ദൈവത്തിന്‍റെ പൂര്‍ത്തികരണം.

മലയാളത്തില്‍ ദുഃഖവെള്ളി എന്നും ഇംഗ്ലീഷില്‍ നല്ലവെള്ളി‘ എന്നും ലത്തിനില്‍വിശുദ്ധവെള്ളി‘ എന്നും അറിയപ്പെടുന്നു.

നീതിമാനുവേണ്ടി സഹനങ്ങള്‍ ഏറ്റെടുക്കാന്‍ ഒരുപക്ഷേ, ആരെങ്കിലുമൊക്കെ തയ്യാറായെന്നു വരും. തന്‍റെ പ്രാണനെ മറ്റുള്ളവര്‍ക്ക് വേണ്ടി പങ്കുവയ്ക്കാന്‍ ആരെങ്കിലും തയ്യാറാകുമോ? ഒരിക്കലുമില്ല..എന്നാല്‍, ഒരുവന്‍ തയ്യാറായി, അതെ, മാനവരാശിയുടെ പാവ പരിഹാരമായി തന്‍റെ തന്‍റെ ജീവനെ നല്കാന്‍…..

ലോകമെങ്ങുമുള്ള ക്രൈസ്‌തവര്‍ മിശിഹായുടെ കാല്‍വരിക്കുരിശില്‍ നിറകണ്ണുകളോടെ നോക്കുന്ന ദിനം. ഇന്ന്‌ അവര്‍ കുരിശിന്‍റെവഴിയിലും പ്രാര്‍ത്ഥനകളിലും പങ്കെടുക്കും. എന്നാല്‍ നിശയുടെ വിരിയിടുമ്പോള്‍ തങ്ങളുടേതായ അലസതകളിലേയ്‌ക്കും പഴയ ജീവിത ശൈലിയിലേയ്‌ക്കും അജ്ഞതയിലേക്കും അവര്‍ മടങ്ങും. സ്‌ത്രീകള്‍ ദു:ഖാര്‍ത്തരായി, അന്ന്‌ കുരിശിന്‍ ചുവട്ടില്‍ നിന്ന സ്‌ത്രീകളെപ്പോലെ നില്‍ക്കും. എന്നാല്‍ ദിവസം അവസാനിക്കുമ്പോള്‍ തങ്ങളുടെ ജീവിതവ്യഗ്രതകളിലേയ്‌ക്കു മടങ്ങും. യുവജനങ്ങളാകട്ടെ കണ്ണീരുകൊണ്‌ട്‌ ഈശോയുടെ പാദം കഴുകിയ മഗ്‌ദലനാമറിയത്തെപ്പറ്റിയും കുരിശില്‍ തൂങ്ങിക്കിടക്കുന്ന യുവാവായ ഈശോയെപ്പറ്റിയും ഓര്‍ത്ത്‌ സഹതപിക്കും. എന്നിട്ട്‌ തങ്ങളുടെ കളിചിരികളിലേയ്‌ക്ക്‌ മടങ്ങും”.

ഇതു എന്‍റെ വാക്കുകളല്ല, ‘ലബനോന്‍റെ പ്രവാചകന്‍’ എന്നറിയപ്പെടുന്ന ‘ഖലീല്‍ ഭിബ്രാന്‍’ ദു:ഖവെള്ളിയാചരണത്തെക്കുറിച്ച്‌ പറഞ്ഞിരിക്കുന്നതാണ്.

കര്‍ത്താവിന്‍റെ കുരിശിനോടുള്ള എന്‍റെ സമീപനം ഒരു കുരിശിന്‍റെ വഴിയിലും ഒരു പരിഹാര പ്രദക്ഷണത്തിലും, ഒരു ഉപവാസത്തിലും അവസാനിക്കുന്നതാണോ?

അതിനപ്പുറം, ക്രിസ്തുവിന്‍റെ കുരിശുമരണത്തിലുള്ള എന്‍റെ പങ്ക് വ്യക്തിപരമായി തിരിച്ചറിയാതെ പോയാല്‍……ദുഃഖവെള്ളി വന്നിരുന്നു, വന്നു, ഇനിയും വരും……കടന്നുപോകും….ഒരു അര്‍ത്ഥവുമുണ്ടാകുകയില്ല എന്ന് നാം തിരിച്ചറിയണം.

ക്രൂശിതനയവനു എന്‍റെ സഹതാപമല്ല ആവശ്യം…..

ദാരുണമായി പീഡിപ്പിക്കപ്പെട്ടവനു അനുകന്പയല്ല ആവശ്യം….

അവനെ കുരിശില്‍ തറച്ചവരോട് അരിശം തീര്‍ക്കുന്നതല്ല ആവശ്യം…

.ഈശോ നേടിത്തന്ന രക്ഷ ഞാന്‍ സ്വന്തമാക്കണം..

ദുഃഖവെള്ളിയില്‍ ക്രിസ്തു മരിച്ചതുപോലെ അവിടുന്ന് നമ്മിലും മരിക്കപ്പെടനം. അതായത്, പാവത്താല്‍ കലുഷിതമായ നമ്മുടെ മനസും ശരീരവും ഇന്നേ ദിവസം മരിക്കപ്പെടണo. അതിയായ ആഗ്രഹത്തോടെ, അതിലേറെ പുതിയൊരു ഉത്ഥാനത്തിനായി കാത്തിരിക്കാം….

 The Crown of Thorn of Jesus

1970- കളില്‍ ലോകം മുഴുവന്‍ ആഞ്ഞടിച്ച പ്രസിദ്ധമായ ( Cash, Johnny R) രചിച്ച ഒരു കവിതയുണ്ട്.

ആ കവിതയുടെ തുടക്കം ഇപ്രകാരമാണ്:

“Were you there when they crucified my Lord?”

ക്രിസ്തുവിനെ അവര്‍ ക്രൂശിച്ചപ്പോള്‍ നിങ്ങള്‍ അവിടെ ഉണ്ടായിരുന്നോ?

ഇതിന്‍റെ പ്രസക്തി അന്നും, ഇന്നും, നാളെയും, എന്നും വളരെ പ്രധാനപ്പെട്ടതാ..

ഓരോ ദുഃഖവെള്ളിയും നമ്മെ ഓരോരുത്തരെയും തേടി വരുന്ന ഒരു ചോദ്യം.

അവന്‍ ഇന്നും ഒറ്റിക്കൊടുക്കപ്പെടുന്നു.

അവന്‍ ഇന്നും തള്ളിപ്പറയപ്പെടുന്നു.

അവന്‍ ഇന്നും ക്രൂശിക്കപ്പെടുന്നു.

ആഡംബരത്തിന്‍റെയും ഉപഭോഗസംസ്കാരത്തിന്‍റെയും നടുവിലാണ് ഞാനും നിങ്ങളും. എന്തിനും ഏതിനും പണത്തിന്‍റെ വിലയില്‍ വിലകല്പിക്കുന്നവര്‍. മനുഷ്യനെപ്പോലും മനുഷ്യര്‍ പണത്തിന്‍റെ അടിസ്ഥാനത്തില്‍ മാനുഷികത കല്പിക്കുന്ന കലുഷിതമായ സംസ്കാരം.

ക്രിസ്തിയ ഗാനത്തിന്‍റെ ഈരടികള്‍ പോലെ…

“പണമില്ലതായി, ബലമില്ലാതായി

ആര്‍ക്കുംവേണ്ടാത്തൊരു കറിവെപ്പിലയായി.”

പണത്തിനോടുള്ള മനുഷ്യന്‍റെ ആര്‍ത്തി ഇന്നു ഉടലെടുത്തതല്ല. ദൈവപുത്രനോടൊപ്പം മൂന്നു വര്‍ഷം ജീവിച്ച , അവന്‍റെ ചൂടും ചൂരും അനുഭവിച്ചന്‍ വിലയിട്ടു….. അതെ,

                           

                                                 3’0 വെള്ളിക്കാശ്‌

നമ്മെ ഒക്കെ പ്രതിനിധികരിച്ചവന്‍…

സ്വാര്‍ത്ഥതാല്പര്യങ്ങള്‍ക്ക് വേണ്ടിയും, നിസാരകാര്യങ്ങള്‍ക്ക് വേണ്ടിയും 30 വെള്ളിയുടെ വിലയിട്ട് ഗുരുവിനെ നാമോരോരുത്തരും പലപ്പോഴും ഒറ്റിക്കൊടുക്കുന്നില്ലേ? ചുരുക്കിപ്പറഞ്ഞാല്‍, പീലാത്തോസിനോട് ചേര്‍ന്ന് കൈ കഴുകയാണ് ചെയ്യുന്നത്.വിധി കല്‍പ്പിക്കേണ്ട പീലാത്തോസ് തന്‍റെ വിധി ജനത്തിനു വിട്ടുകൊടുക്കുമ്പോള്‍ ………..സത്യത്തിനുനേരെ കണ്ണടക്കുകയല്ലേ…

ഒരു ജനതയ്ക്ക് വഴിയും വെളിച്ചവും കാണിച്ചവന്‍….

കുരുടന് കാഴ്ച്ച നല്‍കിയവന്‍..

ചെകിടന് കേള്‍വി നല്‍കിയവന്‍……

വിശക്കുന്നവന്‍റെ വിശപ്പകറ്റിയവന്‍…

ഇതാണോ ആ മനുഷ്യന്‍ ചെയ്ത മഹാപാവം…..!

 Jesus was beaten

ആരെയും ദ്രോഹിക്കാതെ സ്നേഹം മാത്രം നല്‍കി ജീവിച്ച നിഷ്കളങ്കനായ നിര്‍ദ്ദോഷിയായ മനുഷ്യന്‍…

ഇവിടെ നാം കണ്ണുതുറന്നു കാണേണ്ട പച്ചയായ സത്യം. സമൂഹത്തില്‍ ജീവിക്കുമ്പോള്‍ കാഴ്ച്ച നഷ്ടപ്പെട്ട വരയായ് മാറിയിട്ടുണ്ടോ? സത്യമെന്തെന്ന്‌ ബോധ്യമുള്ള നാം, സത്യമറിയാന്‍ ധാരാളം സാധ്യതകളുള്ള നാം, സത്യമറിഞ്ഞിട്ടും അതു വിളിച്ചു പറയാത്ത നാം, അതനുസരിച്ചു പ്രവര്‍ത്തിക്കാത്ത നാം, താല്‍ക്കാലിക സന്തോഷം സ്വന്തമാക്കി അഭിമാനിക്കുന്നതില്‍ യാതൊരു അര്‍ഥവുമില്ല എന്നുമാത്രമല്ല ഈ ആഹ്ലാദങ്ങള്‍ക്ക് കൂടുതല്‍ ആയുസ്സ് ഉണ്ടാവുകയില്ല. സ്വന്തം സ്വാര്‍ത്ഥ താല്പര്യങ്ങള്‍ പ്രവര്‍ത്തികമാക്കുമ്പോള്‍ ബലികഴിക്കപ്പെടുന്ന സാധാരണ ജനങ്ങള്‍ നമുക്ക് ചുറ്റിലുമുണ്ട്. യൂദാസിന്‍റെ ജീവിതവും പീലാത്തോസിന്‍റെ ജീവിതവും വിളിച്ചുപറയുന്ന പാഠം ഇതുതന്നെയാണ്.

കുരിശുമരണത്തിനു നിമിത്തമായി തീരുന്നത് സ്നേഹത്തിന്‍റെ വഴിയില്‍ ചുംബനത്തിലൂടെയുള്ള ഒരു ഒറ്റിക്കൊടുക്കല്‍..ഇതു നമ്മുടെയൊക്കെ ജീവിതത്തിലെ അനുഭവങ്ങളുടെ പകര്‍പ്പ്…ശത്രുവിനെ നമുക്ക് ഭയപ്പെടെണ്ട കാര്യമില്ല..എന്നാല്‍, നമ്മോടൊപ്പം ആയിരുന്നുക്കൊണ്ട് കര്‍ത്താവിനെ ഒറ്റികൊടുത്തതുപോലെയുള്ള യൂദാമാരെയാണ് നാം ഭയപ്പെടെണ്ടത്.

കുരിശിന്‍റെ വഴിയില്‍ ഏറെ ആളുകള്‍ ഈശോയെ അനുഗമിച്ചിരുന്നു. അക്കൂട്ടത്തില്‍, നിസ്സംഗരായ ജനക്കൂട്ടം, ദു:ഖാര്‍ത്തരായ ആളുകള്‍, ക്രൂശിക്കപ്പെട്ട രണ്ട് കള്ളന്‍മാര്‍ , പിന്നെ പരി. അമ്മയും മറ്റു പലരുമുണ്ടായിരുന്നു. അന്ന്‌ അവിടെയുണ്ടായിരുന്നവരില്‍ വളരെക്കുറച്ചുപേര്‍ക്ക്‌ മാത്രമാണ്‌ ഈശോ നേടിത്തന്ന രക്ഷ സ്വന്തമാക്കുവാനും ഈശോയുടെ സഹനങ്ങളുടെ അര്‍ത്ഥം മനസ്സിലാക്കാനും സാധിച്ചത്‌.

ഇന്ന്‌ ഈ ദിവസം നാം ഇവിടെ ആയിരിക്കുമ്പോള്‍ നമുക്ക്‌ ചിന്തിക്കാം ഞാന്‍ ആരുടെ മനോഭാവത്തോടെയാണ്‌ നില്‍ക്കുന്നത്‌?

ജനക്കൂട്ടത്തിലൊരാള്‍ മാത്രമായി നിസ്സംഗതയോടെയാണ്‌ നില്‍ക്കുന്നതെങ്കില്‍ ഈ ദു:ഖവെള്ളിയാഴ്‌ചയും എന്‍റെ ജീവിതത്തെ സ്‌പര്‍ശിക്കാതെ, രക്ഷ ഞാന്‍ സ്വന്തമാക്കാതെ കടന്നുപോകും. യാത്രയുടെ അന്ത്യത്തില്‍ രണ്ട് കള്ളന്മാരുടെ മധ്യത്തില്‍ ഈശോയെ ദാരുണമായി ക്രൂശിക്കുന്നു.

 The suffering of Jesus

അവിടുന്ന് പറയുന്നു:

“ഇന്നു നീ എന്നോട് കൂടെ പറുദീസയില്‍ ആയിരിക്കും.”

തനിക്കു സ്വന്തമായുള്ളതു പകുത്തു നല്‍കുന്ന കര്‍ത്താവിനെയാണ്‌ നാമിന്ന്‌ കുരിശില്‍ കാണുന്നത്‌. സ്വന്തം ജീവന്‍ തന്നെ വിലയായിക്കൊടുത്ത്‌ പാപത്തില്‍ നിന്നും നമ്മെ മോചിപ്പിച്ച്‌ ദൈവരാജ്യം പങ്കുവെച്ചു നല്‍കുന്ന ഈശോ കഠിനമായ വേദനക്കിടയിലും കുരിശില്‍ക്കിടന്നു കൊണ്‌ട്‌ നല്ല കള്ളന്‌ സ്വര്‍ഗ്ഗം വാഗ്‌ദാനം ചെയ്യുന്നു

തുടര്‍ന്ന് നമുക്ക് കാണുവാന്‍ സാധിക്കുന്നത്‌ തന്‍റെ അമ്മയും താന്‍ ഏറെ സ്നേഹിച്ച ശിഷ്യനും നില്‍ക്കുന്നത് കണ്ടിട്ട് ഈശോ പറയുന്നു:

സ്ത്രിയെ ഇതാ നിന്‍റെ മകന്‍”,

ശിഷ്യനോട് പറയുന്നു.

ഇതാ നിന്‍റെ അമ്മ”

മരണത്തോടു മല്ലടിക്കുന്ന സമയത്ത്പോലും മാതാപിതാക്കളോടുള്ള ഉത്തരവാദിത്വം നിറവേറ്റുന്ന ക്രിസ്തു. തന്‍റെ അമ്മയെ സുരക്ഷിതമായ കരങ്ങളില്‍ ഏല്‍പ്പിച്ചിട്ടു യാത്രയാവുന്ന കര്‍ത്താവ്.

 Death on the Cross

ഞാനൊരു ഹിന്ദുസ്ഥാനി കവിയുടെ വാക്കുകള്‍ പരിചയപ്പെടുത്താം.

വീട്ടില്‍ പോയി അമ്മയും അച്ഛനും ഒറ്റയ്ക്ക് കരയുന്നു.എന്തുകൊണ്ട് അവര്‍ ഒറ്റയ്ക്ക് കരയുന്നു?.മണ്ണ്ക്കൊണ്ടുണ്ടാക്കിയ കളിപ്പാട്ടത്തിന് ചന്തയില്‍ നല്ല വിലയായിരുന്നു.

മക്കളെ നിര്‍മ്മിച്ചൊരുക്കുന്ന മാതാപിതാക്കള്‍ക്ക് ഒരു വിലയും ഇല്ലേ? ഇതാണ് ഇന്നിന്‍റെ അവസ്ഥ.

നാമൊക്കെ യഥാര്‍ത്ഥ ക്രിസ്ത്യാനി ആണെങ്കില്‍.. മാതാപിതാക്കളോട് വിധേയത്വത്തോടെ ജീവിക്കാന്‍ സാധിക്കണം..

അവിടുന്ന് തന്‍റെ അവസാനനിമിഷത്തില്‍ ഇരുപത്തിരണ്ടാം സങ്കിര്‍ത്തനം ഉച്ചരിക്കുന്ന ഒരു രംഗം നമുക്ക് കാണുവാന്‍ സാധിക്കും.

എന്‍റെ ദൈവമേ, എന്‍റെ ദൈവമേ നീ എന്തുകൊണ്ട് എന്നെ ഉപേക്ഷിച്ചു.”

എത്ര കഠോരമായ അവസ്ഥയില്‍ ആണെങ്കിലും നമ്മെ കാത്തുപരിപാലിക്കുന്ന ഒരു പിതാവുണ്ട് എന്ന പ്രത്യാശയാണ് നമുക്ക് നല്‍കുന്നത്.

വി. വിന്‍സന്റ്‌ ഡി. പോള്‍ പറയുന്നു:

“സ്വര്‍ഗ്ഗത്തില്‍ നാം ചെല്ലുമ്പോള്‍ കാണാന്‍ പോകുന്ന ഒരു അത്ഭുതമുണ്ട്. നാം അവിടെ പ്രവേശിക്കുമ്പോള്‍ കുറേപേര്‍ എഴുന്നേറ്റ്‌ നിന്ന്‌ നമുക്ക്‌ നന്ദി പറഞ്ഞുകൊണ്ടുപറയും. നിങ്ങളുടെ സഹനങ്ങളുടെ മൂല്യത്തെക്കുറിച്ച്‌ ഏറ്റവും ബോധ്യമുണ്ടയിരിക്കേണ്ടവരാണ് ക്രിസ്‌ത്യാനികളായ നമ്മള്‍”

എന്നാല്‍ ഇന്ന്‌ സഹനങ്ങളെ ഒഴിവാക്കാനും അവയുടെ പേരില്‍ ദൈവത്തെ കുറ്റപ്പെടുത്താനും നമ്മള്‍ മുന്‍പില്‍ നില്‍ക്കാറില്ലേ? \

 സഹനങ്ങള്‍ ഉണ്ടാകുമ്പോള്‍

 

എന്‍റെ ദൈവമേ, എന്‍റെ ദൈവമേ നീ എന്തുകൊണ്ട് എന്നെ ഉപേക്ഷിച്ചു.”എന്ന്‌ നിലവിളിക്കുന്നവരാണ്‌ നാം. എന്നാല്‍, 22-ാം

സങ്കീര്‍ത്തനത്തിന്റെ ഈ ആദ്യവരികള്‍കൊണ്‌ട്‌ നാം നമ്മുടെ പ്രാര്‍ത്ഥന അവസാനിപ്പിക്കുന്നു.സങ്കീര്‍ത്തനം മുന്നോട്ടുപോകുമ്പോള്‍ ദൈവത്തിലുള്ള തന്റെ വലിയ പ്രത്യാശയെ ഊന്നിപ്പറയുകയാണ്‌ ചെയ്യുന്നത്‌.

കൂട്ടുത്തരവാദിത്വത്തിന്‍റെ’ കുരിശെടുക്കലാണ്‌ കുടുംബജീവിതം. ഉത്തരം കാണാത്ത ചോദ്യമായ്‌ വേര്‍പാടും വേദനയും തീരാരോഗങ്ങളും പട്ടിണിയും സാമ്പത്തിക തകര്‍ച്ചയുമെല്ലാം നമ്മുടെ ജീവിതത്തില്‍ തകര്‍ത്താടുമ്പോള്‍ മിശിഹായുടെ കുരിശിലേക്കു നോക്കുക. അവിടെ നിന്‍റെ ഉത്തരം കിട്ടാത്ത ചോദ്യത്തിനു മുഴുവന്‍ ഉത്തരമുണ്ടാകും.

 Let us Kiss on HIS feet

യേശുവിന്‍റെ വിജയം തിരിച്ചറിയണമെങ്കില്‍ അവിടുത്തെ ഉള്ളിന്‍റെ ഉള്ളിലേയ്ക്ക് നാം പ്രവേശിക്കണം. കരുണ യാചിച്ചു തന്‍റെ ശത്രുക്കളെ കീഴടക്കുന്ന കര്‍ത്താവ്…

നമുക്ക് ഏതെങ്കിലും ഒരു സഹായം ആവശ്യമെങ്കില്‍ നാം ആരോട് ആയിരിക്കും ചോദിക്കുക..നമ്മുടെ ശത്രുക്കളോടു ആയിരിക്കുമോ?ഒ രിക്കലുമില്ല…. സ്വഭാവികം… ചോദിച്ചാല്‍ ലഭിക്കുകയുമില്ല.

നമ്മുടെ സഹനങ്ങള്‍ ദൈവികപദ്ധതിയുടെ ഭാഗമാണെന്ന്‌ മനസ്സിലാക്കി പ്രത്യാശയോടെ അവയെ സ്വീകരിക്കുവാനും ഈ ദു:ഖവെള്ളിയാചരണം നമ്മെ ശക്തരാക്കട്ടെ.

Sherin Chacko, Ramakkalmettu, India

Email: sherinchacko123@gmail.com

Mob. +91 9961895069

Sherin Chacko

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / Change )

Twitter picture

You are commenting using your Twitter account. Log Out / Change )

Facebook photo

You are commenting using your Facebook account. Log Out / Change )

Google+ photo

You are commenting using your Google+ account. Log Out / Change )

Connecting to %s

 
Joshy MCBS

....................................................To be with Him : To be Broken.......................................കൂടെ ആയിരിക്കാനും മുറിയപ്പെടാനും

Alwin Kaduppil MCBS

Live to Love...

The Eternal Love

നിത്യസ്നേഹം

Tuesday Conference

Blogging Theology, Philosophy and Religious Ethics.

SABS St Thomas Province, Changanassery

Rita Bhavan, Koothrappally

കടലാസ്

ഒളിച്ചുവയ്ക്കനുള്ളതല്ല, വിളിച്ചുപറയനുള്ളതാണ് കല. www.facebook.com/kadalaass

NOYEL SEBASTIAN ANIYARA

"IF YOU TREMBLE INDIGNATION AT EVERY INJUSTICE THEN YOU ARE A COMRADE OF MINE".

varkeyvithayathilmcbs

YOUR LOVING ചങ്ങാതി

Georgejoy's Blog

This WordPress.com site is the cat’s pajamas

AURVEDAM

GREAT AURVEDA REMEDIES

MCBS African Mission

Missionary Congregation of the Blessed Sacrament

VatiKos Theologie

Bible Theology Spirituality

Nelson MCBS

"In the Evening of the Life We will be Judged on Love Alone." St John of the Cross

Emmaus Retreat Centre, Mallappally

Divyakarunya Mariyabhavan: MCBS Retreat & Counselling Centre at its Birthplace

Mullamuttukal......

Beauty of Childhood

Benno John Manjappallikkunnel

Life is to Love; Live to Love God

MCBS Ndono Parish, Africa

MCBS Parish in Tabora Diocese

Divyakarunya Mariyabhavan, Mallappally

Emmaus: MCBS Counselling & Retreat Centre at its Birth Place

Bro.Jobin karipacheril MCBS

LORD MAKE ME AN INSTRUMENT OF YOUR LOVE

Anto Kottadikunnel MCBS

To Become the Bread for the Lord

Jyothi Public School, Nalamile

A School for Excellence

josephmcbs

THE ONE IS TO SERVE

കണ്ണാടിപൊട്ടുകള്‍

നിനക്കായി ജാലകം തുറക്കുന്നു ...

SANJOE SEMINARY, SOLAPUR

MCBS Mission Minor Seminary

geopaulose

Just another WordPress.com site

bibinmcbs

Just another WordPress.com site

ajeeshkashamkulam

Its all about me and my sharing of views

വചനം തിരുവചനം

ദൈവത്തിന്റെ വചനം സജീവവും ഊര്ജസ്വലവും ആണ് ;ഇരുതലവാളിനെക്കാള്‍ മൂര്‍ച്ച ഏറിയതും ,ചേതനയിലും ആത്മാവിലും സന്ധിബന്ധങ്ങളിലും മജ്ജയിലും തുളച്ചു കയറി ഹൃദയത്തിന്റെ വിചാരങ്ങളെയും നിയോഗങ്ങള്‍ വിവേചിക്കുന്നതുമാണ്

Marian Family for Christ

Just another WordPress.com site

Vipin Cheradil MCBS

Missionary Congregation of the Blessed Sacrament

Lisieux Minor Seminary, Athirampuzha

Formation House of MCBS Emmaus Province

Karunikan Group of Publications, India

Karuniknan, Smart Companion, Smart Family

MCBS EMMAUS PROVINCE

Missionary Congregation of the Blessed Sacrament

MCBS AFRICAN MISSION

Missionary Congregation of the Blessed Sacrament

MCBS EMMAUS SAMPREETHY

Charitable Institute for the Differently Abled

Fr Antony Madathikandam MCBS

Live to Love Him to the Eternity

Mangalapuzha Seminary / മംഗലപ്പുഴ സെമിനാരി

St Joseph Pontifical Seminary, Alwaye, India / സെന്റ്‌ ജോസഫ് പൊന്റിഫിക്കല്‍ സെമിനാരി, ആലുവ

%d bloggers like this: