കരുണയുടെ വർഷത്തിലെ ദണ്ഡവിമോചനങ്ങൾ

Posted by Fr Nelson MCBS on December 13, 2015

കരുണയുടെ വർഷത്തിലെ ദണ്ഡവിമോചനങ്ങൾ

ഫ്രാൻസിസ് മാർപ്പാപ്പ പ്രഖ്യാപിച്ച ദൈവകരുണയുടെ ജൂബിലി വർഷത്തിൽ ദണ്ഡവിമോചനങ്ങൾ പ്രാപിക്കാനുള്ള ഒട്ടനവധി അവസരങ്ങൾ നിർദ്ദേശിച്ചിട്ടുണ്ട്. പ്രാധാനപ്പെട്ട ദണ്ഡവിമോചന മാർഗങ്ങൾ ചുവടെ.

• അതിരൂപതാദ്ധ്യക്ഷൻ പ്രഖ്യാപിച്ചിട്ടുള്ള തീർത്ഥാടനദൈവാലയങ്ങളിലെ വിശുദ്ധ വാതിലുകളിലൂടെ പ്രവേശിക്കുന്നവർക്ക് ദണ്ഡവിമോചനം ലഭിക്കുന്നു.

• തീർത്ഥാടന ദൈവാലയങ്ങളിൽവച്ച് വിശുദ്ധ കുമ്പസാരം, വിശുദ്ധ കുർബാന എന്നിവ സ്വീകരിക്കുന്നവർക്ക് ദണ്ഡവിമോചനത്തിന് അവകാശം ഉണ്ട്

• തീർത്ഥാടനദേവാലയത്തിൽ പോകാൻ സാധിക്കാത്ത കിടപ്പുരോഗികൾക്ക് ഭവനങ്ങളിൽവച്ച് വിശുദ്ധ കുർബാന സ്വീകരിക്കുമ്പോൾ കാരുണ്യവർഷത്തിന്റെ ദണ്ഡവിമോചനം ലഭിക്കുന്നതാണ്.

• കിടപ്പുരോഗികൾ തങ്ങളുടെ രോഗാവസ്ഥയെ വിശ്വാസത്തിലും സന്തോഷപൂർണ്ണമായ പ്രത്യാശയിലും സ്വീകരിച്ച് ജീവിക്കുന്നതുതന്നെ ദണ്ഡവിമോചനത്തിന് അർഹമാക്കുന്നതായി മാർപാപ്പ പ്രഖ്യാപിക്കുന്നു.

• ദൈവാലയത്തിൽ പോകാൻ സാധിക്കാത്ത രോഗികൾക്ക് ആധുനികമാധ്യമങ്ങളിലുടെ വിശുദ്ധ കുർബാനയിലും ഇതരപ്രാർത്ഥനകളിലും പങ്കുചേരുകവഴി ദണ്ഡവിമോചനം ലഭിക്കുന്നതാണ്.

• സഭ നിശ്ചയിച്ചിരിക്കുന്ന 14 ജീവകാരുണ്യപ്രവൃത്തികളിൽ (7 ശാരീരികം, 7 ആദ്ധ്യാത്മികം) ഏതെങ്കിലും ഒന്ന് പ്രവർത്തിക്കുമ്പോൾ ജൂബിലി വർഷത്തിന്റെ ദണ്ഡവിമോചനം ലഭിക്കും.

• മരിച്ച വിശ്വാസികൾക്കുവേണ്ടി വിശുദ്ധ കുർബാനയിൽ പ്രത്യേകം നിയോഗംവച്ച് പ്രാർത്ഥിക്കുമ്പോൾ മരിച്ച വിശ്വാസികളുടെ ആത്മാക്കൾക്ക് ദണ്ഡവിമോചനം ലഭിക്കും.

• കാരുണ്യത്തിന്റെ ജൂബിലിവർഷത്തിൽ ഗർഭഛിദ്രം എന്ന തിന്മ ചെയ്ത വ്യക്തികൾക്ക് മാർപാപ്പ സഭയുടെ കരുണയുടെ ഹസ്തം പ്രത്യേകമാംവിധം നീട്ടിക്കൊടുക്കുന്നു. ആ തിന്മയുടെ സകല ഗൗരവങ്ങളും മനസിലാക്കി അനുതപിച്ച് കുമ്പസാരിക്കുന്ന വ്യക്തികൾക്ക് പാപമോചനം നൽകുവാനുള്ള അധികാരം എല്ലാ കുമ്പസാരക്കാർക്കും കരുണയുടെ വർഷത്തിൽ മാർപാപ്പ നൽകിയിട്ടുണ്ട്.

• തടവറയിലുള്ളവർക്ക് തങ്ങളുടെ ജയിൽചാപ്പലിലെ പ്രാർത്ഥനകളിലൂടെ കാരുണ്യത്തിന്റെ ദണ്ഡവിമോചനം സ്വീകരിക്കാവുന്നതാണ്.

• കരുണയുടെ വർഷത്തിലെ ദണ്ഡവിമോചനങ്ങൾ പ്രാപിക്കുന്നതിന് കുമ്പസാരിച്ച് വിശുദ്ധ കുർബാന സ്വീകരിക്കുകയും ദൈവത്തിന്റെ കരുണയെക്കുറിച്ച് ധ്യാനിക്കുകയും വിശ്വാസപ്രമാണം ചൊല്ലുകയും വേണം. കൂടാതെ പരിശുദ്ധ പിതാവ് ഫ്രാൻസിസ് മാർപാപ്പയ്ക്കുവേണ്ടിയും മാർപാപ്പയുടെ നിയോഗങ്ങൾക്കുവേണ്ടിയും പ്രാർത്ഥിക്കണം.

എന്താണ് ദണ്ഡവിമോചനം?

സഭാചരിത്രത്തിൽ ഒട്ടേറെ വിവാദങ്ങൾക്കും പിളർപ്പിനും കാരണമായിട്ടുള്ളതാണ് ദണ്ഡവിമോചനത്തെക്കുറിച്ചുള്ള പ്രബോധനങ്ങൾ. കുമ്പസാരത്തിലൂടെ മോചനം ലഭിച്ചിട്ടുള്ള പാപങ്ങളുടെ താൽകാലിക ശിക്ഷയിൽനിന്നും (temporal punishment)േ ഒരു വ്യക്തിയ്ക്ക് സഭയിൽനിന്നും ക്രിസ്തു ഭരമേല്പിച്ച പുണ്യത്തിന്റെ ഭണ്ഡാരത്തിന്റെ യോഗ്യതയാൽ ലഭിക്കുന്ന പൂർണ്ണമായോ ഭാഗികമായോ ഇളവുകളാണ് ദണ്ഡവിമോചനങ്ങൾ (indulgences).
ആദിമസഭയിൽ രോഗാവസ്ഥയിലുള്ളവരുടെയും രക്തസാക്ഷിത്വത്തിനു വിധിക്കപ്പെട്ടവരുടെയും പാപങ്ങൾക്കുള്ള പരിഹാരമനുഷ്ഠിക്കാൻ മറ്റുവിശ്വാസികളെ ചുമതലപ്പെടുത്താനുള്ള അധികാരം കുമ്പസാരക്കാർക്ക് നൽകിയിരുന്നു. ഇതാണ് ദണ്ഡവിമോചനങ്ങളുടെ ആദ്യരൂപം.

517-ൽ എപാവോൻ കൗൺസിൽ കുമ്പസാരത്തിലെ കഠിനമായ പ്രായ്ശ്ചിത്ത കർമ്മങ്ങൾക്കു പകരമായി ലഘുവായ വഴികൾ (പ്രാർത്ഥനകൾ, ദാനധർമ്മങ്ങൾ… തുടങ്ങിയവ) നിർദ്ദേശിച്ചു. പത്താം നൂറ്റാണ്ടുവരെ കുമ്പസാരത്തിൽ ലഭിക്കുന്ന പ്രായ്ശ്ചിത്ത പ്രവൃത്തികളുടെ ഗണത്തിലാണ് ദണ്ഡവിമോചനങ്ങളെ മനസ്സിലാക്കിയിരുന്നത്. 1095-ൽ ഉർബൻ രണ്ടാമൻ മാർപാപ്പ കുരിശു യുദ്ധത്തിൽ പങ്കെടുക്കുന്നവർക്ക് ദണ്ഡവിമോചനം പ്രഖ്യാപിച്ചതോടെയാണ് ദണ്ഡവിമോചനങ്ങൾക്ക് കൂടുതൽ അർത്ഥവ്യാപ്തി കൈവന്നത്. വിശുദ്ധ ആൽബർട്ട്, വിശുദ്ധ തോമസ് അക്വീനാസ് തുടങ്ങിയവർ സഭയുടെ പുണ്യഭണ്ഡാരത്തെ (treasury of the church) ദണ്ഡവിമോചനങ്ങളുടെ ആധാരമായി അവതരിപ്പിച്ചു.

ഒരു വ്യക്തി പാപം ചെയ്യുമ്പോൾ രണ്ടുതരത്തിലുള്ള ഫലങ്ങൾ ഉളവാകുന്നുണ്ട്: നിത്യശിക്ഷയും താൽകാലികശിക്ഷയും. മാരകപാപം ചെയ്യുന്ന വ്യക്തി ദൈവവുമായുള്ള തന്റെ ബന്ധം നഷ്ടമാക്കുകയും വരപ്രസാദം ഇല്ലാതാക്കുകയും ചെയ്യുന്നതിനാൽ നരകശിക്ഷക്ക് അർഹമാകുന്നു. ഇതാണ് നിത്യശിക്ഷ. എന്നാൽ ഓരോപാപവും (മാരകപാപവും ലഘുപാപവും) നിത്യശിക്ഷയോടൊപ്പം താൽക്കാലിക ശിക്ഷക്കും കാരണമാകുന്നുണ്ട്. ഉദാഹരണമായി കൊലപാതകം ചെയ്ത ഒരു വ്യക്തി കുമ്പസാരത്തിലൂടെ പാപമോചനം നേടുമ്പോൾ പ്രസ്തുത തിന്മയിലൂടെ ആ വ്യക്തിക്ക് ലഭിക്കുമായിരുന്ന നരകശിക്ഷ ഒഴിവാകുന്നു. എന്നാൽ, ആ വ്യക്തി രാജ്യത്തിന്റെ നിയമം അനുശാസിക്കുന്ന നടപടികൾക്കു വിധേയമാകേണ്ടതുണ്ട്. കൂടാതെ, കൊല്ലപ്പെട്ട വ്യക്തിയുടെ കുടുംബത്തോടുള്ള ഉത്തരവാദിത്തങ്ങളും അവശേഷിക്കുന്നു. നിത്യശിക്ഷയും താല്ക്കാലിക ശിക്ഷയും തമ്മിലുള്ള വ്യത്യാസത്തെ ഈ ഉദാഹരണത്തിലൂടെ മനസിലാക്കാം.

പാപത്തിലൂടെ ലോകത്തോടും ലോകവസ്തുക്കളോടും തോന്നുന്ന അനാരോഗ്യകരമായ അഭിനിവേശമായും താല്ക്കാലികശിക്ഷയെ മനസിലാക്കാം. ഇത്തരം പാപാഭിനിവേശത്തിൽനിന്ന് (temporal punishment) )േ ഈ ലോകത്തിൽ ആയിരിക്കുമ്പോഴോ മരണാനന്തരം ശുദ്ധീകരണ സ്ഥലത്തുവച്ചോ വിടുതൽ നേടേണ്ടതുണ്ട്. താൽകാലികശിക്ഷ നിത്യശിക്ഷയിൽനിന്ന് വ്യത്യസ്തമാണ്. താൽക്കാലിക ശിക്ഷയുടെ പരിഹാരം നിശ്ചിതകാലംകൊണ്ട് നേടാവുന്നതാണ്. എന്നാൽ നിത്യശിക്ഷയിൽനിന്നുള്ള വിടുതലാകട്ടെ മനുഷ്യന്റെ പ്രവൃത്തികൾക്കനുസൃതമായിട്ടല്ല ദൈവ കരുണയിൽമാത്രം അധിഷ്ഠിതമാണ്. പാപത്തിന്റെ പരിഹാരകർമ്മങ്ങളെല്ലാം താൽക്കാലികശിക്ഷയുടെ വിടുതലിനു മാത്രമേ കാരണമാകുന്നുള്ളൂ എന്നുസാരം. നിത്യശിക്ഷയിൽനിന്നുള്ള വിടുതൽ കുരിശിലെ യേശുവിന്റെ ബലിയിലൂടെ ലഭ്യമായ വരപ്രസാദം ഒഴുകുന്ന പാപമോചനകൂദാശയിലൂടെ മാത്രമേ സാധ്യമാകൂ. ദണ്ഡവിമോചനത്തിലൂടെ പാപമോചനം ലഭിക്കുമെന്ന് സഭ ഒരിക്കലും പഠിപ്പിച്ചിട്ടില്ല. ദണ്ഡവിമോചനം കുമ്പസാരത്തിനുപകരമുള്ളതല്ല. കാരണം ദണ്ഡവിമോചനത്തിലൂടെ താൽക്കാലിക ശിക്ഷയിൽ നിന്നുള്ള (ലൗകിക മോഹങ്ങളിൽ നിന്നുള്ള) മോചനം മാത്രമേ ലഭിക്കുന്നുള്ളൂ. ദണ്ഡവിമോചനങ്ങളുടെ മാത്രം യോഗ്യതയിൽ ആർക്കും സ്വർഗം ലഭിക്കുകയില്ല. സ്വർഗപ്രാപ്തിക്ക് നിത്യശിക്ഷയിൽനിന്നുള്ള വിടുതൽ അനിവാര്യമാണ്.

ദണ്ഡവിമോചനത്തെക്കുറിച്ചുള്ള സഭാപ്രബോധനങ്ങൾ ചുരുക്കി വിവരിക്കാം.

(i) ക്രിസ്തുസഭയെ ഭരമേൽപ്പിച്ചതും വിശുദ്ധർ തങ്ങളുടെ മാതൃകാപരമായ ജീവിതംകൊണ്ടു പരിപോഷിപ്പിച്ചതുമായ പുണ്യഭണ്ഡാരത്തിന്റെ യോഗ്യതയാൽ വ്യക്തികൾക്ക് താൽക്കാലിക ശിക്ഷയിൽനിന്ന് വിടുതൽ നൽകാൻ സഭക്ക് അധികാരമുണ്ടെന്ന് ക്ലമന്റ് ആറാമൻ മാർപാപ്പ 1343-ൽ (Unigenitus Dei Filius) പഠിപ്പിച്ചു.

(ii) അനുതപിച്ച് പാപമോചനം തേടിയ വിശ്വാസികൾക്ക് നിശ്ചിതമായ പ്രാർത്ഥനകളുടെയും പുണ്യപ്രവൃത്തികളുടെയും ഫലമായി ദണ്ഡവിമോചനം പ്രാപിക്കാനുള്ള മാർഗ്ഗങ്ങൾ പ്രഖ്യാപിക്കാൻ സഭയുടെ പുണ്യഭണ്ഡാരത്തിന്റെ കാര്യവിചാരിപ്പുകാരൻ എന്ന നിലയിൽ മാർപാപ്പക്ക് അധികാരമുണ്ട് എന്ന് മാർട്ടിൻ അഞ്ചാമൻ പാപ്പ 1418-ൽ പ്രഖ്യാപിച്ചു (Inter Cunctas)െ. ദണ്ഡവിമോചനം പ്രഖ്യാപിക്കാനുള്ള മാർപ്പാപ്പയുടെ അധികാരത്തെ ചോദ്യംചെയ്ത ലൂഥറിനെ തിരുത്തിക്കൊണ്ട് ലെയോ പത്താമൻ മാർപ്പാപ്പാ 1520-ൽ വ്യക്തമായ പ്രബോധനം നൽകി (Ex-surge Domine).

(iii) ത്രെന്തോസ് സൂനഹദോസ് (1563) ദണ്ഡവിമോചന നിഷേധികളെ ഖണ്ഡിച്ചു പുറംതള്ളിയെങ്കിലും ദണ്ഡവിമോചനങ്ങളുടെ ദുരുപയോഗങ്ങളെക്കുറിച്ച് ആഴത്തിൽ പഠിച്ച് പരിശുദ്ധ പിതാവിന് റിപ്പോർട്ടു സമർപ്പിക്കാൻ മെത്രാൻ സമിതികളെ ചുമതലപ്പെടുത്തി (Decree on Indulgences)െ.

(iv) രണ്ടാം വത്തിക്കാൻ കൗൺസിലിന്റെ പ്രബോധനങ്ങളുടെ വെളിച്ചത്തിൽ 1967-ൽ പോൾ ആറാമൻ മാർപാപ്പ ദണ്ഡവിമോചനങ്ങളെക്കുറിച്ചുള്ള സഭയുടെ ഏറ്റവും ആധികാരികമായ പഠനം (indulgentiarum doctrina) നൽകി. പുണ്യവാന്മാരുടെ ഐക്യം (സമര – സഹന – വിജയ സഭകളുടെ ഐക്യം) മൂലം ജീവിച്ചിരിക്കുന്നവരുടെ പരിഹാര പ്രവൃത്തികളിലൂടെ ശുദ്ധീകരാത്മാക്കൾക്ക് ദണ്ഡവിമോചനം നേടിയെടുക്കാനാകുമെന്ന suffragium) സഭയുടെ പരമ്പരാഗത വിശ്വാസത്തെ ഈ പ്രബോധനരേഖ ഊന്നിപ്പറഞ്ഞു.

ചുരുക്കത്തിൽ, ദണ്ഡവിമോചനങ്ങൾ സഭയുടെ വിശ്വാസസത്യത്തിന്റെ ഭാഗമാണ്. പാപത്തോടുള്ള മനുഷ്യപ്രകൃതിയുടെ ആസക്തിയെ നിർവീര്യമാക്കാൻ സഹായിക്കുന്ന ഭക്തകൃത്യങ്ങളും പരിത്യാഗ പ്രവൃത്തികളും അനുഷ്ഠിക്കാൻ വിശ്വാസികളെ പ്രചോദിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് സഭ ദണ്ഡവിമോചനങ്ങൾ നൽകുന്നത്. ദണ്ഡവിമോചനത്തിന്റെ അടിസ്ഥാനം ക്രിസ്തു സഭയെ ഭരമേല്പ്പിച്ച വരപ്രസാദപൂർണ്ണതയാണ്. ജീവിച്ചിരിക്കുന്നവരും മരിച്ചവരുമായ വിശ്വാസികൾക്ക് സഭ തന്നെ ഭരമേല്പിച്ചിരിക്കുന്ന പുണ്യഭണ്ഡാഗാരത്തിൽനിന്ന് നൽകുന്ന അനുഗ്രഹമാണ് ദണ്ഡവിമോചനങ്ങൾ. ശുദ്ധീകരാത്മാക്കൾക്ക് സമരസഭയുടെയും വിജയസഭയുടെയും മാധ്യസ്ഥ്യം വഴിയാണ് ദണ്ഡവിമോചനങ്ങൾ ലഭിക്കുന്നത്.

കരുണയുടെ ജൂബിലി വർഷത്തിൽ തിരുാഭ നൽകുന്ന അനുപമമായ ദണ്ഡവിമോചനാവസരങ്ങൾ ആത്മാർത്ഥതയോടെ പ്രയോജനപ്പെടുത്താൻ നമുക്ക് പരിശ്രമിക്കാം.

– റവ.ഡോ. ജോസഫ് പാംബ്ലാനി

By Editor Sunday Shalom On December 1, 2015

Advertisements

One Response to “കരുണയുടെ വർഷത്തിലെ ദണ്ഡവിമോചനങ്ങൾ”

  1. […] Source: കരുണയുടെ വർഷത്തിലെ ദണ്ഡവിമോചനങ്ങൾ […]

    Like

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / Change )

Twitter picture

You are commenting using your Twitter account. Log Out / Change )

Facebook photo

You are commenting using your Facebook account. Log Out / Change )

Google+ photo

You are commenting using your Google+ account. Log Out / Change )

Connecting to %s

 
Joshy MCBS

....................................................To be with Him : To be Broken.......................................കൂടെ ആയിരിക്കാനും മുറിയപ്പെടാനും

Alwin Kaduppil MCBS

Live to Love...

The Eternal Love

നിത്യസ്നേഹം

Tuesday Conference

Blogging Theology, Philosophy and Religious Ethics.

SABS St Thomas Province, Changanassery

Rita Bhavan, Koothrappally

കടലാസ്

ഒളിച്ചുവയ്ക്കനുള്ളതല്ല, വിളിച്ചുപറയനുള്ളതാണ് കല. www.facebook.com/kadalaass

NOYEL SEBASTIAN ANIYARA

"IF YOU TREMBLE INDIGNATION AT EVERY INJUSTICE THEN YOU ARE A COMRADE OF MINE".

varkeyvithayathilmcbs

YOUR LOVING ചങ്ങാതി

Georgejoy's Blog

This WordPress.com site is the cat’s pajamas

AURVEDAM

GREAT AURVEDA REMEDIES

MCBS African Mission

Missionary Congregation of the Blessed Sacrament

VatiKos Theologie

Bible Theology Spirituality

Emmaus Retreat Centre, Mallappally

Divyakarunya Mariyabhavan: MCBS Retreat & Counselling Centre at its Birthplace

Mullamuttukal......

Beauty of Childhood

Benno John Manjappallikkunnel

Life is to Love; Live to Love God

MCBS Ndono Parish, Africa

MCBS Parish in Tabora Diocese

Divyakarunya Mariyabhavan, Mallappally

Emmaus: MCBS Counselling & Retreat Centre at its Birth Place

Bro.Jobin karipacheril MCBS

LORD MAKE ME AN INSTRUMENT OF YOUR LOVE

Anto Kottadikunnel MCBS

To Become the Bread for the Lord

Jyothi Public School, Nalamile

A School for Excellence

josephmcbs

THE ONE IS TO SERVE

കണ്ണാടിപൊട്ടുകള്‍

നിനക്കായി ജാലകം തുറക്കുന്നു ...

SANJOE SEMINARY, SOLAPUR

MCBS Mission Minor Seminary

ebiangelfriend4u

Friend is heart and friendship is heartbeats...

geopaulose

Just another WordPress.com site

bibinmcbs

Just another WordPress.com site

ajeeshkashamkulam

Its all about me and my sharing of views

വചനം തിരുവചനം

ദൈവത്തിന്റെ വചനം സജീവവും ഊര്ജസ്വലവും ആണ് ;ഇരുതലവാളിനെക്കാള്‍ മൂര്‍ച്ച ഏറിയതും ,ചേതനയിലും ആത്മാവിലും സന്ധിബന്ധങ്ങളിലും മജ്ജയിലും തുളച്ചു കയറി ഹൃദയത്തിന്റെ വിചാരങ്ങളെയും നിയോഗങ്ങള്‍ വിവേചിക്കുന്നതുമാണ്

Marian Family for Christ

Just another WordPress.com site

Vipin Cheradil MCBS

Missionary Congregation of the Blessed Sacrament

Lisieux Minor Seminary, Athirampuzha

Formation House of MCBS Emmaus Province

Karunikan Group of Publications, India

Karuniknan, Smart Companion, Smart Family

MCBS EMMAUS PROVINCE

Missionary Congregation of the Blessed Sacrament

MCBS AFRICAN MISSION

Missionary Congregation of the Blessed Sacrament

MCBS EMMAUS SAMPREETHY

Charitable Institute for the Differently Abled

Fr Antony Madathikandam MCBS

Live to Love Him to the Eternity

Mangalapuzha Seminary / മംഗലപ്പുഴ സെമിനാരി

St Joseph Pontifical Seminary, Alwaye, India / സെന്റ്‌ ജോസഫ് പൊന്റിഫിക്കല്‍ സെമിനാരി, ആലുവ

%d bloggers like this: