Nelson MCBS

"In the Evening of the Life We will be Judged on Love Alone." St John of the Cross

I Love You Jesus, Sherin Chacko

Posted by Nelson MCBS on March 25, 2016

ഈശോയെ ഞാൻ നിന്നെ സ്നേഹിക്കുന്നു.

Jesus Loves You

ഒരു വേള പോലും മക്കളെ മറക്കാത്തൊരു ദൈവം നമുക്ക് സ്വന്തമായുള്ളതുതന്നെയാ  നമ്മുടെ ജീവിതത്തിലെ വലിയ നേട്ടം. ശോഭ മങ്ങാത്ത ജീവ പുണ്യം. ദൈവമേ നിനക്ക് നന്ദി…

രക്തബന്ധം കൂടാതെയും കൂടപിറപ്പാകാം. ആങ്ങളയും പെങ്ങളും ആകണമെങ്കില്‍ ഒരമ്മ വയറില്‍ ജനിക്കണമെന്നൊന്നും ഇല്ല. മറിച്ച് ഉള്ളിന്‍റെ ഉള്ളില്‍ ദൈവസ്നേഹത്തിന്‍റെ ജ്വലിക്കുന്ന തീക്കനല്‍ ഉണ്ടായാല്‍ മതി.  നമുക്ക് എല്ലാവര്‍ക്കും ഒരുപാട് സുഹ്യത്തുക്കള്‍ ഉണ്ട്. ദൈവസ്നേഹത്തിന്‍റെ പിന്‍ബലത്തില്‍ സുഹ്യത്ത്ബന്ധത്തിന്‍റെ നടവഴിയിലൂടെ കൈകോര്‍ത്ത്‌ നടക്കുമ്പോള്‍ നമുക്കിടയില്‍ ക്രിസ്തു പങ്കുകാരനായി എത്തും.  ദൈവസ്നേഹത്തിന്‍റെ വെളിച്ചത്തില്‍ നാം സ്നേഹിക്കുമ്പോള്‍ നമ്മുടെ  ഇന്റിമേറ്റ് ഫ്രണ്ട് അല്ലെങ്കില് ആത്മസുഹൃത്ത് ഈശോ തന്നെയായിരിക്കും.അവനുമോന്നിച്ചു സഹ്യദത്തിന്‍റെ അര്‍ത്ഥവും, ആഴവും അതിര്‍വരന്പും നുകരാന്‍ അവന്‍ നമ്മെ ശക്തരാക്കും. കൈവിരലുകളില്‍ തെന്നിനീങ്ങുന്ന ജപമാല മണികള്‍ സുഹ്യത്തിനായി നീ മാറ്റിവയ്ക്കണം, ക്രിസ്തുവും ഞാനും തമ്മിലുള്ള പ്രണയത്തില്‍ സ്വര്‍ഗ്ഗത്തിലെ കട്ടുറുന്പു എന്നപോലെ സുഹ്യത്തും ഉണ്ടാകണം. ദിവ്യകാരുണ്യമെഴുന്നള്ളുന്ന സക്രാരികള്‍ക്കു  മുന്‍പില്‍ മുഴുകാല്‍ മടക്കുമ്പോഴും ആ സുഹ്യത്തും നിറഞ്ഞു നില്‍ക്കട്ടെ. അങ്ങനെ  നമ്മള്‍ സ്വര്‍ഗ്ഗമയച്ച ഒരു സുഹ്യത്തായി മാറും.  യഥാര്ത്ഥ സ്നേഹിതനെക്കുറിച്ച് ബൈബിളില് പ്രഭാഷകന്റെ പുസ്തകത്തില് വ്യക്തമായി പറയുന്നുണ്ട്. “വിശ്വസ്ത സ്നേഹിതന് ബലിഷ്ഠമായ സങ്കേതമാണ്. അവനെ കണ്ടെത്തിയവന് ഒരു നിധി നേടിയിരിക്കുന്നു. വിശ്വസ്ത സ്നേഹിതനെപ്പോലെ അമൂല്യമായി ഒന്നുമില്ല. അവന്റെ മാഹാത്മ്യം അളവറ്റതാണ്. വിശ്വസ്തനായ സ്നേഹിതന് ജീവാമൃതമാണ്. കര്ത്താവിനെ ഭയപ്പെടുന്നവന് അവനെ കണ്ടെത്തും. ദൈവഭക്തന്റെ സൗഹൃദം സുദൃഢമാണ്. അവന്റെ സ്നേഹിതനും അവനെപ്പോലെ തന്നെ”

                                                                                 (പ്രഭാ: 6: 14 -17)

Chakkara Umma to My Jesus.PNG

ജീവിതത്തില്‍ എല്ലവര്‍ക്കുംമുന്‍പിലും എല്ലാതരത്തിലും തോറ്റുപോയവരായിരിക്കാം നമ്മള്‍. ഈശോയെ ഉള്‍കണ്ണു തുറന്നൊന്നു നോക്കിക്കേ…അവനും എല്ലായിടത്തും തോറ്റവനല്ലേ.. ഒരിക്കല്‍ ദിവ്യകാരുണ്യ സന്നിധിയില്‍ ആയിരിക്കുമ്പോള്‍ ഞാനും ചോദിച്ചു.  എന്നെ നീ കണ്ടില്ലെന്നു നടിക്കുവാണോനീ എന്നെ സ്നേഹിക്കുന്നുണ്ടോ? “കൈകള്‍ വിരിച്ചു കുരിശില്‍ കിടക്കുന്ന ഈശോയെ ഞാന്‍ കണ്ടു.  മോളെഇതിനപ്പുറത്ത് നിന്നെ എനിക്ക് എങ്ങനെയാ സ്നേഹിക്കാന് സാധിക്കുക?” അപ്പോളും ആ സ്നേഹത്തിന്റെ ആഴം എനിക്ക്  മനസിലായില്ല.  നിശബ്ദമായി ഇരുന്നു.  “വീണ്ടും കുരിശിന്റെ വഴിയിലെ 14 സ്ഥലങ്ങളും കാട്ടിതന്നിട്ട് അവന് ചോദിച്ചു. കുഞ്ഞേ.. ഒരിടത്തെങ്കിലും ഞാനൊന്നു ഇരുന്നോ? ഇല്ല. അതും നിനക്കുവേണ്ടി….

മനിസിലായി. അവിടുത്തെ ആഴമായി സ്നേഹിക്കണം. മറ്റെന്തിനേക്കലും ഉപരിയായി അവിടുത്തെ സ്നേഹിക്കണം. കാരണം സ്നേഹമെന്ന വാക്കിന്‍റെ അര്‍ത്ഥത്തിലും ആഴത്തിലും അവിടുന്നുമാത്രമേ എന്നെ സ്നേഹിക്കുന്നുള്ളു.. എനിക്കുവേണ്ടി മരിച്ചതും അവിടുന്നു മാത്രമാണ്. അതിനാല്‍ തന്നെ ആവോളo  അവിടുത്തെ സ്നേഹിക്കണം. അത് നമ്മെ സഹജീവികളെ സ്നേഹിക്കാന്‍ പ്രാപ്തരാക്കും.

ജീവിതത്തിലുണ്ടാകുന്ന നൊമ്പരങ്ങളെ  ക്രിസ്തുവിന്റെ തിരുഹ്യദയത്തോടു ചേര്‍ത്തുവയ്ക്കുക. നമ്മുടെ സ്നേഹവും  നൊമ്പരങ്ങളും സ്വീകരിച്ചു സ്വന്തമാക്കാന്‍ വേണ്ടിയാണു കുന്തത്താല്‍ പിളര്ക്കപ്പെട്ട തിരുമുറിവ് അവിടുന്നു ഇന്നും തുറന്നുവച്ചിരിക്കുന്നത്.  നീ ക്രിസ്തുവിന്റെ സ്വന്തമാണെന്ന് ലോകത്തിനു കാട്ടുന്ന ഒരു അടയാളമാണ് വേദന.  അതിനോട് നാം ഏപ്രകാരം YES പറയുന്നു എന്നതിലാണ് അതിന്‍റെ മഹത്വം നിറഞ്ഞിരിക്കുന്നത്‌. കാരണം സഹിക്കാത്ത ഒരു ദൈവമല്ല നിന്‍റെ ദൈവം. സഹിക്കാത്ത ഒരുഅമ്മയല്ല മറിച്ചു സഹിക്കുന്ന പരിശുദ്ധ അമ്മെയാണ് അവിടുന്നു നിനക്ക് നല്‍കിയത്. നിന്‍റെ ഹ്യദയത്തിലൂടെഒരു വാള്‍ തുളച്ചുകയറും എന്ന ശിമയോന്‍റെ വാക്കുകള്‍ അവളെ നഷ്ടധൈര്യയാക്കിയില്ല.  ഇന്നും സഹിക്കുന്ന സഭയാണ് പരിശുദ്ധ കത്തോലിക്ക സഭ.

Oh Jesus I am Yours.PNG

ദൈവം ഒന്നിനെയും അവഗണിക്കുന്നില്ല.  കൈവിടുന്നില്ല. ഒരു ചെറുപൂവിനെപ്പോലും.. അതല്ലേ വയലിലെ ലില്ലി പൂവിനെയും, പുല്ലിനെയും ദൈവം മോടിയായി അലങ്കരിക്കുന്ന സത്യം ക്രിസ്തു വചനത്തില്‍ പറയുന്നത്. ഒരര്‍ത്ഥത്തില്‍ ലില്ലി പൂവിനെയും , പുല്ലിനെയുoക്കാള്‍ എത്രയോ ശ്രേഷ്ഠരാണ് നാം. അനുദിനം ദൈവത്തെ സ്വന്തമാക്കാന്‍ കഴിയുന്നത്‌ നമുക്ക് മാത്രമല്ലേ.. ദിവ്യകാരുണ്യം ദൈവത്തില്‍ നിന്നും നമുക്ക് ലഭിച്ച പുണ്യമാണ്. ജീവിതം ദിവ്യകാരുണ്യത്തോട് ചേര്‍ത്തുവയ്ക്കുമ്പോള്‍ അനുദിനം ദൈവസ്നേഹാഗ്നി ജ്വാലയില്‍ കത്തിയെരിഞ്ഞു വിശുദ്ധ/വിശുദ്ധന്‍ ആകാന്‍ നമുക്ക് സാധിക്കും.  ഈ ക്യപയ്ക്കായി നമുക്ക് പ്രാര്‍ത്ഥിക്കാം.

ഈശോയുടെ മാത്രം സ്വന്തമാകാന്‍ ശ്രമിക്കാം. നമ്മളെല്ലാം ദൈവത്തിന്‍റെ പ്രിയപ്പെട്ടവരായി മാറട്ടെ. അവിടുത്തെ സ്നേഹ ചുംബനമേറ്റ് നമ്മുടെ നെറ്റിതടങ്ങള്‍ തിളങ്ങട്ടെ.

                                             JESUS LOVES YOU

Sherin Chacko, Ramakkalmettu, Kerala, India

Email: sherinchacko123@gmail.com

Mob. +91 9961895069

Sherin Chacko

 

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

w

Connecting to %s

 
Joshy MCBS

....................................................To be with Him : To be Broken.......................................കൂടെ ആയിരിക്കാനും മുറിയപ്പെടാനും

Alwin Kaduppil MCBS

Live to Love...

The Eternal Love

നിത്യസ്നേഹം

Tuesday Conference

Blogging Theology, Philosophy and Religious Ethics.

SABS St Thomas Province, Changanassery

Rita Bhavan, Koothrappally

കടലാസ്

ഒളിച്ചുവയ്ക്കനുള്ളതല്ല, വിളിച്ചുപറയനുള്ളതാണ് കല. www.facebook.com/kadalaass

NOYEL SEBASTIAN ANIYARA

"IF YOU TREMBLE INDIGNATION AT EVERY INJUSTICE THEN YOU ARE A COMRADE OF MINE".

varkeyvithayathilmcbs

YOUR LOVING ചങ്ങാതി

Georgejoy's Blog

This WordPress.com site is the cat’s pajamas

AURVEDAM

GREAT AURVEDA REMEDIES

MCBS African Mission

Missionary Congregation of the Blessed Sacrament

VatiKos Theologie

Bible Theology Spirituality

Nelson MCBS

"In the Evening of the Life We will be Judged on Love Alone." St John of the Cross

Emmaus Retreat Centre, Mallappally

Divyakarunya Mariyabhavan: MCBS Retreat & Counselling Centre at its Birthplace

Mullamuttukal......

Beauty of Childhood

Benno John Manjappallikkunnel

Life is to Love; Live to Love God

MCBS Ndono Parish, Africa

MCBS Parish in Tabora Diocese

Divyakarunya Mariyabhavan, Mallappally

Emmaus: MCBS Counselling & Retreat Centre at its Birth Place

Bro.Jobin karipacheril MCBS

LORD MAKE ME AN INSTRUMENT OF YOUR LOVE

Anto Kottadikunnel MCBS

To Become the Bread for the Lord

Jyothi Public School, Nalamile

A School for Excellence

josephmcbs

THE ONE IS TO SERVE

കണ്ണാടിപൊട്ടുകള്‍

നിനക്കായി ജാലകം തുറക്കുന്നു ...

SANJOE SEMINARY, SOLAPUR

MCBS Mission Minor Seminary

geopaulose

Just another WordPress.com site

bibinmcbs

Just another WordPress.com site

ajeeshkashamkulam

Its all about me and my sharing of views

വചനം തിരുവചനം

ദൈവത്തിന്റെ വചനം സജീവവും ഊര്ജസ്വലവും ആണ് ;ഇരുതലവാളിനെക്കാള്‍ മൂര്‍ച്ച ഏറിയതും ,ചേതനയിലും ആത്മാവിലും സന്ധിബന്ധങ്ങളിലും മജ്ജയിലും തുളച്ചു കയറി ഹൃദയത്തിന്റെ വിചാരങ്ങളെയും നിയോഗങ്ങള്‍ വിവേചിക്കുന്നതുമാണ്

Marian Family for Christ

Just another WordPress.com site

Vipin Cheradil MCBS

Missionary Congregation of the Blessed Sacrament

Lisieux Minor Seminary, Athirampuzha

Formation House of MCBS Emmaus Province

Karunikan Group of Publications, India

Karuniknan, Smart Companion, Smart Family

MCBS EMMAUS PROVINCE

Missionary Congregation of the Blessed Sacrament

MCBS AFRICAN MISSION

Missionary Congregation of the Blessed Sacrament

MCBS EMMAUS SAMPREETHY

Charitable Institute for the Differently Abled

Fr Antony Madathikandam MCBS

Live to Love Him to the Eternity

Mangalapuzha Seminary / മംഗലപ്പുഴ സെമിനാരി

St Joseph Pontifical Seminary, Alwaye, India / സെന്റ്‌ ജോസഫ് പൊന്റിഫിക്കല്‍ സെമിനാരി, ആലുവ

%d bloggers like this: