Fr Johny Kunnathuparambil

Posted by Fr Nelson MCBS on October 16, 2016

Fr Johny Kunnathuparambil

Born: 23-08 -1978

Ordination: 30-12-2010

Born to Heaven: 16-10-2016

Funeral: 19-10-2016 at Veliyanadu, Irinjalakkuda 

ഇരിങ്ങാലക്കുട : ആളൂര്‍ ബെറ്റര്‍ ലൈഫ് മൂവ്‌മെന്റിന്റെ (ബിഎല്‍എം) അസിസ്റ്റന്റ് ഡയറക്ടര്‍ ഇരിങ്ങാലക്കുട രൂപത വൈദികനുമായ ഫാ. ജോണി ജോസ് കുന്നത്തുപ്പറമ്പില്‍ (39) അപകടത്തില്‍പ്പെട്ട് മരണമടഞ്ഞു. മൃതസംസ്‌കാര ശുശ്രൂഷകള്‍ ബുധനാഴ്ച ഉച്ചക്കഴിഞ്ഞ് 2.30 മണിക്ക് വെളയനാട് വെളയനാട് സെന്റ് മേരീസ് ഇടവകയില്‍ നടക്കും. സുഹൃത്തായ ഒരു വൈദികന്റെ അമ്മയുടെ നിര്യാണത്തെ തുടര്‍ന്ന് ആ ദൈവാലയത്തില്‍ ഞായറാഴ്ച ദിവ്യബലിയര്‍പ്പിക്കുവാന്‍ പോകുമ്പോഴാണ് പുല്ലൂരില്‍ വച്ച് വൈദികന്‍ സഞ്ചരിച്ചിരുന്ന ബൈക്കില്‍ കെഎസ്ആര്‍ടിസി ബസ് തട്ടി അപകടം ഉണ്ടായത്. അപകടത്തെ തുടര്‍ന്ന് പുല്ലര്‍ സേക്രട്ട് ഹാര്‍ട്ട് ആശുപത്രിയിലും ചാലക്കുടി സെന്റ് ജെയിംസ് ആശുപത്രിയിലും ചികിത്സയ്ക്കായി എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വെളയനാട് സെന്റ് മേരീസ് ഇടവകാംഗമായ കുന്നത്തുപ്പറമ്പില്‍ ജോസ് (Late) – റോസി ദമ്പതികളുടെ ഇളയ മകനായ ജോണി 30.12.2010 നാണ് മാര്‍ പോളി കണ്ണൂക്കാടന്‍ പിതാവില്‍ നിന്നും പൗരോഹിത്യം സ്വീകരിച്ചത്. ചാലക്കുടി ഫൊറോന, തെക്കന്‍ താണിശ്ശേരി, കല്ലേറ്റുങ്കര എന്നീ ദൈവാലയങ്ങളില്‍ അസിസ്റ്റന്റ് വികാരിയായും തൊട്ടിപ്പാള്‍ ഇടവകയില്‍ വികാരിയായും ഇദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. സെന്റ് ജെയിംസ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ചൊവ്വാഴ്ച (18.10.2016) ഉച്ചതിരിഞ്ഞ് 3.30ന് മോര്‍ച്ചറിയില്‍ നിന്ന് പുറത്തെടുത്ത് ആളൂരിലുള്ള ബെറ്റര്‍ ലൈഫ് മൂവ്‌മെന്റ് ധ്യാനകേന്ദ്രത്തില്‍ പൊതുദര്‍ശനത്തിന് വയ്ക്കും. 4 മണി മുതല്‍ 5 മണി വരെ ധ്യാനേകേന്ദ്രത്തില്‍ അന്ത്യോപചാരം അര്‍പ്പിക്കാന്‍ സൗകര്യങ്ങള്‍ ഉണ്ടായിരിക്കും. 5.30 മുതല്‍ 6.30 വരെ തൊട്ടിപ്പാള്‍ സെന്റ് മേരീസ് ഇടവകയില്‍ മൃതദേഹം ദര്‍ശനത്തിന് വയ്ക്കും. അതിനെ തുടര്‍ന്ന് മൃതദേഹം വീട്ടിലെത്തിക്കും. ബുധനാഴ്ച (19.10.2016) ഉച്ചതിരിഞ്ഞ് 1.30ന് മൃതസംസ്‌കാര ശുശ്രൂഷയുടെ പ്രാരംഭഘട്ടം വീട്ടില്‍ ഇരിങ്ങാലക്കുട രൂപതാധ്യക്ഷന്‍ മാര്‍ പോളി കണ്ണൂക്കാടന്‍ പിതാവിന്റെ നേതൃത്വത്തില്‍ ആരംഭിക്കും. 2.30 വെളയനാട് സെന്റ് മേരീസ് ഇടവക പള്ളിയില്‍ വച്ച് ദിവ്യബലിയും മൃതസംസ്‌കാര ശുശ്രൂഷയുടെ മറ്റു കര്‍മങ്ങളും നടക്കും. ഡിഗ്രി പഠനത്തിനുശേഷം ഇരിങ്ങാലക്കുട മൈനര്‍ സെമിനാരിയില്‍ പ്രവേശിച്ച ഇദ്ദേഹം പൂന പേപ്പല്‍ സെമിനാരിയില്‍ തത്വശാസ്ത്രപഠനവും മംഗലപ്പുഴ സെന്റ് ജോസഫ്‌സ് പൊന്തിഫിക്കല്‍ സെമിനാരിയില്‍ ദൈവശാസ്ത്രപഠനവും പൂര്‍ത്തിയാക്കി. അല്‍ഫോന്‍സ – സ്റ്റീഫന്‍, മേരി – ബാബു, ലിസി – ജിജോ, സിലു – ബിജു എന്നിവര്‍ ഇദ്ദേഹത്തിന്റെ സഹോദരങ്ങളാണ്.

Fr. Jomy Thottiyan, PRO of the diocese of Iringalakkuda

Fr Johny Kunnathuparambil

പുരോഹിതന്റെ മരണം കുറെ പുണ്യങ്ങളുടെ സമാപനമാണ് !! ജന്മം മുഴുവൻ ദേശാന്തരങ്ങൾ താണ്ടി നന്മ ചെയ്തു സ്നേഹിച്ചു നടന്ന ദേഹം തണുത്തു വിറങ്ങലടിച്ചു കിടക്കുമ്പോൾ കണ്ണുനീർ പോലും നിഷേധിക്കപ്പെടുന്ന അവസ്ഥാന്തരം അത് പുരോഹിതന്റെ മാത്രം കൂടപിറപ്പാണ്. എല്ലാവർക്കും എല്ലാമായി ഒന്നുമില്ലായ്മയിലേയ്ക്കു നടന്നു കയറുന്ന ഓരോ വൈദികരും ഓരോ ചരിത്രമാണ് – ഒരു പാട് ദേശങ്ങളുടെ; ഒരുപാട് ബന്ധങ്ങളുടെ; ഒരുപാട് കടപ്പാടുകളുടെ; ഒപ്പം ഒരു പാട് ഒറ്റപ്പെടലിന്റെ !! ഒരു പുരോഹിതന്റെ മരണം അത് തന്റെ ജീവിതത്തിൽ അവൻ അനുഭവിക്കുന്ന വിജനതകളുടെ അവസാന പേജാണ്. ഒരു പാട് നിസംഗതയോടെ വച്ചു പോകുന്ന കുറെ റീത്തുകളുടെയും, കടമ കഴിച്ചു എന്ന ചാരിതാർത്യത്തോടെ ചരിത്ര ചിത്രങ്ങൾക്കു സാക്ഷ്യം വഹിക്കാൻ തിരക്കുകൂട്ടുന്ന വ്യക്തിത്വങ്ങളുടേയും ഇടയിൽ ആത്മാർത്ഥതയോടെ ഒന്നു കണ്ണുനീർ വാർക്കാൻ ആരുമില്ലാതെ നിത്യമായ വിജനതയിലേക്ക് മരണം അവനെ തള്ളിവിടും.  ഒരു പാട് വിജനതകളുടെ വിസ്ഫോടനം പരോഹിത്യത്തിന്റെ അഗ്നിപർവതങ്ങളാണ് .  മരണത്തിൽ ഖേദിക്കുന്നവരേക്കാൾ ജീവിച്ചിരിക്കുമ്പോൾ പൗരോഹിത്യ ജീവിതങ്ങളുടെ മരുഭൂമിയിലെ ജീവനുള്ള മരുപ്പച്ച കളാകുക. ആ മരുപ്പച്ച കളുടെ കുളിർമ്മ മൃതമായ നല്ല പൗ രോഹിത്യങ്ങളെ പുനർജീവിപ്പിക്കും

Fr Johny Kunnathuparambil

Fr Johny Kunnathuparambil

Fr Johny Kunnathuparambil

Fr Johny Kunnathuparambil

For Details: http://www.irinjalakudadiocese.com/priests_details.php?id=231

Advertisements

2 Responses to “Fr Johny Kunnathuparambil”

  1. fredy said

    nalla dhayvanugraham ulla achan ayrunnu really shocking

    Like

  2. Binu kaliyadan said

    we lost a person of simplicity… a person of spirituality…….. with lot of pain

    Like

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / Change )

Twitter picture

You are commenting using your Twitter account. Log Out / Change )

Facebook photo

You are commenting using your Facebook account. Log Out / Change )

Google+ photo

You are commenting using your Google+ account. Log Out / Change )

Connecting to %s

 
The Eternal Love

നിത്യസ്നേഹം

Tuesday Conference

Blogging Theology, Philosophy and Religious Ethics.

SABS St Thomas Province, Changanassery

Rita Bhavan, Koothrappally

കടലാസ്

ഒളിച്ചുവയ്ക്കനുള്ളതല്ല, വിളിച്ചുപറയനുള്ളതാണ് കല. www.facebook.com/kadalaass

NOYEL SEBASTIAN ANIYARA

"IF YOU TREMBLE INDIGNATION AT EVERY INJUSTICE THEN YOU ARE A COMRADE OF MINE".

varkeyvithayathilmcbs

YOUR LOVING ചങ്ങാതി

Georgejoy's Blog

This WordPress.com site is the cat’s pajamas

AURVEDAM

GREAT AURVEDA REMEDIES

MCBS African Mission

Missionary Congregation of the Blessed Sacrament

VatiKos Theologie

Bible Theology Spirituality

Emmaus Retreat Centre, Mallappally

Divyakarunya Mariyabhavan: MCBS Retreat & Counselling Centre at its Birthplace

Mullamuttukal......

Beauty of Childhood

Benno John Manjappallikkunnel

Life is to Love; Live to Love God

MCBS Ndono Parish, Africa

MCBS Parish in Tabora Diocese

Divyakarunya Mariyabhavan, Mallappally

Emmaus: MCBS Counselling & Retreat Centre at its Birth Place

Bro.Jobin karipacheril MCBS

LORD MAKE ME AN INSTRUMENT OF YOUR LOVE

Anto Kottadikunnel MCBS

To Become the Bread for the Lord

Jyothi Public School, Nalamile

A School for Excellence

josephmcbs

THE ONE IS TO SERVE

കണ്ണാടിപൊട്ടുകള്‍

നിനക്കായി ജാലകം തുറക്കുന്നു ...

SANJOE SEMINARY, SOLAPUR

MCBS Mission Minor Seminary

ebiangelfriend4u

Friend is heart and friendship is heartbeats...

geopaulose

Just another WordPress.com site

bibinmcbs

Just another WordPress.com site

ajeeshkashamkulam

Its all about me and my sharing of views

വചനം തിരുവചനം

ദൈവത്തിന്റെ വചനം സജീവവും ഊര്ജസ്വലവും ആണ് ;ഇരുതലവാളിനെക്കാള്‍ മൂര്‍ച്ച ഏറിയതും ,ചേതനയിലും ആത്മാവിലും സന്ധിബന്ധങ്ങളിലും മജ്ജയിലും തുളച്ചു കയറി ഹൃദയത്തിന്റെ വിചാരങ്ങളെയും നിയോഗങ്ങള്‍ വിവേചിക്കുന്നതുമാണ്

Marian Family for Christ

Just another WordPress.com site

Vipin Cheradil MCBS

Missionary Congregation of the Blessed Sacrament

Lisieux Minor Seminary, Athirampuzha

Formation House of MCBS Emmaus Province

Karunikan Group of Publications, India

Karuniknan, Smart Companion, Smart Family

MCBS EMMAUS PROVINCE

Missionary Congregation of the Blessed Sacrament

MCBS AFRICAN MISSION

Missionary Congregation of the Blessed Sacrament

MCBS EMMAUS SAMPREETHY

Charitable Institute for the Differently Abled

Fr Antony Madathikandam MCBS

Live to Love Him to the Eternity

Mangalapuzha Seminary / മംഗലപ്പുഴ സെമിനാരി

St Joseph Pontifical Seminary, Alwaye, India / സെന്റ്‌ ജോസഫ് പൊന്റിഫിക്കല്‍ സെമിനാരി, ആലുവ

%d bloggers like this: