Author Archive

Syro-Malabar Diocese of Great Britain

Posted by Fr Nelson MCBS on October 10, 2016

his-excellency-mar-joseph-srambickal

മാർ ജോസഫ് സ്രാമ്പിക്കൽ

mar-joseph-srambickal

His Excellency Mar Joseph Srambickal, Bishop of Great Britain (Preston)

സീറോ മലബാർ സഭയ്ക്ക് ഇന്ത്യക്കു പുറത്തു ലഭിക്കുന്ന മൂന്നാമത്തെ രൂപതയാണ് പ്രിസ്റ്റൺ. പ്രിസ്റ്റണിലെ വിശുദ്ധ അൽഫോൻസാമ്മയുടെ നാമത്തിലുള്ള ദൈവാലയമാണ് പുതിയ രൂപതയുടെ കത്തീഡ്രൽ. ഇതുവരെ ലങ്കാസ്റ്റർ രൂപതയുടെ കീഴിലുണ്ടായിരുന്ന വിശുദ്ധ ഇഗ്‌നേഷ്യസിന്റെ നാമധേയത്തിലായിരുന്ന ദൈവാലയമായിരുന്നു ഇത്.

Posted in Uncategorized | Leave a Comment »

Lifeday Online: Catholic Website in Malayalam

Posted by Fr Nelson MCBS on October 8, 2016

Lifeday Online: Bread for Daily Journey

The First Complete Catholic Website in Malayalam

lifeday-online

Click here to Go…

മലയാളത്തിലെ സമഗ്ര കാത്തലിക് വെബ്സൈറ്റ്

മലയാളത്തിലെ സമ്പൂര്‍ണ്ണ കത്തോലിക്കാ ആത്മീയ വെബ്‌സൈറ്റ്  ലോകമെമ്പാടും ലഭ്യമാകുന്നു.

സീറോ മലബാര്‍, മലങ്കര, ലത്തീന്‍ റീത്തുകളിലെ അനുദിന സുവിശേഷ വായനകളുടെ ലഘുപ്രസംഗക്കുറിപ്പുകള്‍; ഓരോ ദിവസവും കത്തോലിക്ക സഭ വണങ്ങുന്ന വിശുദ്ധരുടെ ജീവചരിത്രം; ഓരോ ദിവസത്തേയും പ്രകാശിപ്പിക്കുന്ന പോസിറ്റീവ് ലേഖനങ്ങള്‍; ലോകമെമ്പാടും സംഭവിക്കുന്ന കത്തോലിക്കാ വാര്‍ത്തകള്‍; പാപ്പയുടെ പ്രസംഗങ്ങള്‍, ട്വീറ്റുകള്‍, പ്രാര്‍ത്ഥനകള്‍; വിശ്വാസ സംബന്ധമായ ചോദ്യങ്ങള്‍ക്കുള്ള ഉത്തരങ്ങള്‍; വിശുദ്ധരുടെയും മഹാന്‍മാരുടെയും ആപ്തവാക്യങ്ങള്‍; വിശുദ്ധ നാടിനെക്കുറിച്ചുള്ള വിവരണം; വത്തിക്കാനിലേയും റോമിലേയും വിശുദ്ധ സ്ഥലങ്ങള്‍; വിശുദ്ധ കുര്‍ബാനയുടെ  ആരാധനകള്‍, ലേഖനങ്ങള്‍, അത്ഭുതങ്ങള്‍; കത്തോലിക്കാ സഭയിലെ അനുദിന പ്രാര്‍ത്ഥനകള്‍, ജപമാല, കുരിശിന്റെ വഴി; കാത്തലിക് മീഡിയ – ക്രിസ്ത്യന്‍ സിനിമകള്‍, പുസ്തകങ്ങള്‍, സംഗീതം, ആര്‍ട്ട് തുടങ്ങിയവയെ പരിചയപ്പെടുത്തല്‍ എന്നിവയെല്ലാം ഈ സൈറ്റില്‍ അനുദിനം ലഭ്യമാണ്.

മലയാളത്തില്‍ ഇത്തരമൊരു സംരംഭം ആദ്യമാണ്. എല്ലാ പ്രമുഖ ആത്മീയ എഴുത്തുകാരുടെയും സാന്നിദ്ധ്യം ഇതിലുണ്ട് എന്നതും ശ്രദ്ധേയമാണ്.

Posted in News & Events, Uncategorized | Leave a Comment »

കാവൽ മാലാഖ

Posted by Fr Nelson MCBS on October 3, 2016

guardian-angel

*കാവൽ മാലാഖമാരെ കണ്ണടയ്ക്കരുതേ*

 

എ. ജെ. ജോസഫ് രചനയും സംഗീതവും നിർവ്വഹിച്ച്,  മലയാളത്തിന്റെ പ്രിയ ഗായിക സുജാത ആലപിച്ച കാവൽ മാലാഖമാരെ കണ്ണടയ്ക്കരുതേ എന്ന ക്രിസ്തീയ ഭക്തിഗാനം എതൊരു മലയാളി ക്രൈസ്തവനും സുപരിചിതമാണ്. കാവൽ മാലാഖമാരെക്കുറിച്ചുള്ള ചില പൊതു സംശയങ്ങളാണ് ഈ കുറിപ്പിന്റെ  ഇതിവൃത്തം.

*എപ്പോഴാണ്   ദൈവം കാവൽ മാലാഖയെ   ഒരു ആത്മാവിനു കൂട്ടായി നിയോഗിക്കുന്നത്?*

ഇതിനെ സംബന്ധിച്ച് സഭയുടെ ഓദ്യോഗികമായ പഠനങ്ങളൊന്നും നിലവിലില്ലങ്കിലും, പക്ഷേ പല ദൈവശാസ്ത്രജ്ഞരും ഇതിനെപ്പറ്റി പഠിപ്പിക്കുന്നുണ്ട്. ഒരു ആത്മാവ് ശരീരവുമായി ഒന്നിക്കുമ്പോൾ ദൈവം ഒരു മാലാഖയെ ചുമതലപ്പെടുത്തുന്നു എന്ന് വി.ആൻസലം പഠിപ്പിക്കുന്നു.

“ഓരോ വിശ്വാസിയുടെയും അരികിൽ അവന്റെ സംരക്ഷകനും അവനെ ജീവനിലേക്ക് നയിക്കുന്ന ഇടയനുമായി ഒരു മാലാഖ നിലകൊള്ളുന്നുണ്ട് “. മഹാനായ വി. ബേസിൽ സാക്ഷ്യപ്പെടുത്തുന്നു.

ഇതിൽനിന്നും ജീവന്റെ ആരംഭത്തിൽത്തന്നെ കാവൽ മാലാഖയെ ചുമതലപ്പെടുത്തുന്നു എന്നു നമുക്കു മനസ്സിലാക്കാം.

*എല്ലാവർക്കും കാവൽ മാലാഖമാരുണ്ടോ? അക്രൈസ്തവർക്കു.?*

എല്ലാവർക്കും കാവൽ മാലാഖമാരുണ്ടെന്നും വി.ജറോമും വി.ജോൺ ക്രിസോസ്തോമും പഠിപ്പിക്കുന്നു,നൂറ്റാണ്ടുകളായി ഇവരുടെ പഠനത്തെ എല്ലാ ദൈവശാസ്ത്രജ്ഞന്മാരും പിൻതുടർന്നു പോന്നു. അക്രൈസ്തവരായ  പലരും ആപത്തിൽ നിന്നും മാലാഖമാരുടെ കരങ്ങളാൽ രക്ഷപ്പെട്ടു എന്ന് ജീവിതാനുഭവങ്ങൾ പഠിപ്പിക്കുന്നു.

*കാവൽ മാലാഖമാർക്ക് നമ്മുടെ രഹസ്യ ചിന്തകൾ അറിയാൻ സാധിക്കുമോ?*

ഉത്തരം വളരെ ലളിതം അറിവില്ല. നമ്മുടെ ചിന്തകളിലേക്ക് ഒരു പ്രവേശനം അവർക്ക് സാധ്യമല്ല. എന്നിരുന്നാലും നമ്മൾ സ്വർഗ്ഗത്തിലെ വിശുദ്ധന്മാരോടൊ, ഭൂമിയിലെ സുഹൃത്തുക്കളോടൊ   സംസാരിക്കുന്നതുപോലെ, നമ്മുടെ രഹസ്യങ്ങളും ചിന്തകളും നമുക്ക്  അവരുമായി പങ്കു വയ്ക്കാൻ സാധിക്കുംമെന്ന് പീറ്റർ ക്രീഫ്റ്റ് എഴുതിയ എയ്ഞ്ചൽസ് ആൻഡ് ഡീമൺസ്

(Peter Kreeft,Angels and Demons) എന്ന പുസ്തകത്തിൽ പറയുന്നു.

കാവൽ മാലാഖമാർക്ക്  നമ്മളെക്കാൾ വളരെ ബുദ്ധികൂർമ്മതയുള്ള മനസ്സും, കാര്യങ്ങൾ അവലോകനം ചെയ്യാനുള്ള കഴിവും ഉണ്ട്.
നമ്മുടെ സമ്മതമില്ലാതെ നമ്മുടെ ചിന്തകളിലേക്ക് മാലാഖമാർക്ക് പ്രവേശനമില്ലങ്കിലും, അവർ നമ്മളെ നിരീക്ഷിക്കുകയും,  കൂടെ ആയിരുന്നു കൊണ്ട് നമ്മുടെ ചിന്തകൾ ഗ്രഹിക്കാനുള്ള അതിമാനുഷിക കഴിവ് അവർക്കുണ്ട്. എന്നിരുന്നാലും നമ്മുടെ കാവൽ മാലാഖയെ  എന്തെങ്കിലും അറിയിക്കണമെങ്കിൽ പ്രാർത്ഥനയിലൂടെ നാം അത് വെളിപ്പെടുത്തണം.

*കാവൽ മാലാഖമാർക്ക് നമ്മുടെ ഭാവി അറിയാമോ?*

ഈ ചോദ്യം ഇതിനു മുമ്പ് പ്രതിപാദിച്ച ചോദ്യമായി ബന്ധമുള്ളതാണ്.

ഈ ചോദ്യത്തിനുള്ള ഉത്തരവും കാവൽ മാലാഖമാർക്ക് നമ്മുടെ ഭാവി അറിയില്ല  എന്നതാണ്. ദൈവം വെളിപ്പെടുത്തി കൊടുക്കാത്തിടത്തോളം കാലം, ഭാവി അവർക്ക് അപ്രാപ്യമാണ്. ദൈവത്തിനു മാത്രമേ നമ്മുടെ ഭാവി അറിയു, കാരണം അവൻ സമയത്തിനും കാലത്തിനും അതീതനാണ്. ഒരു ക്ഷണം കൊണ്ട് എല്ലാ സമയങ്ങളും ദൈവം കാണുന്നു.
അതുപോലെ തന്നെ സാത്താനും ഭാവി അറിയാൻ കഴിവില്ല. മലാഖമാരെ പോലെ ഭാവി നിരീക്ഷണങ്ങളുടെ അടിസ്ഥാനത്തിൽ ചില പ്രവചനങ്ങൾ നടത്താൻ അവർക്ക് സാധിക്കും,( അധപതിച്ച മാലാഖമാരാണല്ലോ സാത്താൻ) അതൊരിക്കും മറഞ്ഞിരിക്കുന്ന അറിവിന്റെ അടിസ്ഥാനത്തിലല്ല.
കാര്യങ്ങൾ അവലോകനം ചെയ്യാനും അതുവഴി എന്താണ് സംഭവിക്കാൻ പോകുന്നതെന്ന് ഊഹിക്കാനും സാധിച്ചേക്കും. അതുകൊണ്ടാണ് കൈനോട്ടക്കാരന്റെ അടുത്തു ചെല്ലുമ്പോൾ അയാൾ ഭാവി പ്രവചിക്കുന്നത്  അത് മറഞ്ഞിരിക്കുന്ന അറിവ് വെളിപ്പെടുന്നതുകൊണ്ടല്ല, മറിച്ച് അവരുടെ പിന്നിലുള്ള സാത്താനികശക്തിയാൽ പൊതുവായ ചില നിരീക്ഷണങ്ങൾ നടത്തുവാനും പ്രവചിക്കാനും സാധിക്കുന്നതുകൊണ്ടാണ്.

.

*“കാവൽ മാലാഖയ്ക്ക് എങ്ങനെ നമ്മളെ സ്വാധീനിക്കാൻ കഴിയും?”*

കാവൽ മാലാഖമാർക്ക് നമ്മളെ സ്വാധീനിക്കാൻ കഴിയുന്ന വഴികളെപ്പറ്റി പീറ്റർ ക്രീഫ്റ്റ് ചുരുക്കി പ്രതിപാദിക്കുന്നത് ഇപ്രകാരമാണ്: ചിന്തയുടെ ഒരു വിഷയമെന്ന നിലയിൽ, കാവൽ മാലാഖമാർക്ക് നമ്മളെ ആകർഷിക്കാനും, നമ്മുടെ ജിജ്ഞാസയും ആശ്ചര്യവും ഉത്തേജിപ്പിക്കാൻ കഴിയും. ദൈവത്തിൽ നിന്നുള്ള സന്ദേശവാഹകർ എന്ന നിലയിൽ ദൈവത്തിന്റെ സന്ദേശങ്ങളും സത് വാർത്തകളും അവർ നമ്മളെ അറിയിക്കും. ഉദാഹരണങ്ങൾക്ക് സഖറിയായിക്കുണ്ടായ ദർശനം,  പരി. കന്യാകാമറിയത്തിനു ലഭിച്ച മംഗള വാർത്ത, ആട്ടിടയന്മാർക്ക് ലഭിച്ച സന്ദേശം (ലൂക്കാ 1: 11-19, 26-38, 2:8-14) തുടങ്ങിയവ. തിന്മയുടെ അരൂപികൾ നമ്മളെ പ്രലോഭിക്കുമ്പോൾ അവർക്കെതിരെ യുദ്ധം ചെയ്യാനും, അത്ഭുതകരമായി ശാരീരിക ഉപദ്രവങ്ങളിൽ നിന്നു സംരക്ഷിക്കുവാനും കാവൽ മാലാഖമാർക്ക് കഴിയുന്നു.”നിന്റെ വഴികളിൽ നിന്നെ കാത്തു പാലിക്കാൻ അവിടുന്നു തന്റെ ദൂതന്മാരോട് കല്പിക്കും. നിന്റെ പാദം കല്ലിൽ തട്ടാതിരിക്കാൻ അവർ നിന്നെ വഹിച്ചുകൊള്ളും.” ( സങ്കീ: 91: 11-12). അപൂർവ്വമായി മലാഖമാർക്ക് നമ്മുടെ ഭാവനയും വിചാരങ്ങളും സ്വാധീനിക്കാൻ കഴിയും .

ചുരുക്കത്തിൽ, നമ്മുടെ കാര്യങ്ങൾ ശ്രദ്ധിക്കുകയും, നമ്മെ നയിക്കുകയും, സംരക്ഷിക്കുകയും, ആവശ്യനേരത്ത് തിരുത്തുകയും ചെയ്യുന്ന ഒരു നല്ല ഇടയന്റെ ചിത്രമാണ് കാവൽ മാലാഖമാർ തരുന്നത്.    ബനഡിക്ട് പതിനാറാമൻ പാപ്പാ മാലാഖയെക്കുറിച്ച് ഇപ്രകാരം എഴുതി:” ദൈവം എന്നിലേക്കു തിരിയുന്ന വ്യക്തിപരമായ ചിന്തയാണ് മാലാഖ”. നല്ല ചിന്തകളും ഭാവനകളും നൽകി നമ്മുടെ പ്രവർത്തികളെ സ്വാധീനിക്കുമെങ്കിലും, ഒരിക്കലും  സ്വതന്ത്രമായ  നമ്മുടെ  ഇച്ഛാശക്തിയെ മറികടന്ന് ഒരു കാര്യത്തിനും നമ്മളെ നിർബന്ധിക്കുകയോ ഭയപ്പെടുത്തുകയോ ഇല്ല. കാവൽ മാലാഖമാർക്ക് നമ്മളെ സഹായിക്കാം, അതിനായി അവരെ നമ്മൾ അനുവദിക്കണം. തുടർച്ചയായി അവരുടെ നിർദ്ദേശങ്ങളും, പ്രചോദനങ്ങളും  അവഗണിച്ചാൽ പാപകരമായ സാഹചര്യങ്ങളിൽ നിന്നു കാവൽ മാലാഖമാർക്ക് നമ്മളെ രക്ഷിക്കാൻ കഴിയുകയില്ല.

കാവൽ മാലാഖമാരുടെ കാവലിനായി നമുക്കും തുറവിയുള്ളവരാകാം.

Posted in Articles, Catechism, Uncategorized | 2 Comments »

ഒക്ടോബർ ദൈവമാതൃഭക്തിയിൽ വളരേണ്ട കാലം

Posted by Fr Nelson MCBS on October 2, 2016

*ഒക്ടോബർ ദൈവമാതൃഭക്തിയിൽ വളരേണ്ട കാലം*

🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

Holy Rosary

ആത്മീയ ജീവിതത്തിൽ അഭിവൃദ്ധിപ്പെടാൻ ആഗ്രഹിക്കുന്ന വ്യക്തികൾ വളർത്തിയെടുക്കേണ്ട ഒരു സുകൃതമാണ് ദൈവമാതൃഭക്തി. ഇത് അഭ്യസിക്കുവാൻ ഏറ്റവും ഫലപ്രദമായ സമയമാണ് ഒക്ടോബർ മാസം. ജപമാല പ്രാർത്ഥനയിലൂടെ ക്രിസ്തുരഹര്യങ്ങൾ ധ്യാനിക്കുമ്പോൾ നമ്മുടെ ജീവിതവും റോസറി പോലെ (റോസപ്പുക്കളുടെ കൂട്ടം) മറ്റുള്ളവർക്ക് സൗരഭ്യം പകരുന്നതാവും.  സാധാരണ രീതിയിൽ ഭക്തിക്ക് മൂന്ന്  രൂപങ്ങൾ ഉണ്ട്.

ആരാധന (Latria)

ഉന്നത വണക്കം (Hyperdulia)

വണക്കം( Dulia).

ലത്തീൻ പദമായ ലാത്രിയ (Latria) ദൈവത്തിനു മാത്രം നൽകപ്പെടുന്ന ആരാധനയെ സൂചിപ്പിക്കാനാണ് ഉപയോഗിക്കുന്നത്. വിശുദ്ധർക്കും മാലാഖമാർക്കും നൽകപ്പെടുന്ന ആദരവിന് ലത്തീനിൽ ദുളിയാ(Dulia) എന്നു വിളിക്കും. പരിശുദ്ധ കന്യകാമറിയത്തിന് സഭയിൽ നൽകപ്പെടുന്ന ഉന്നതമായ ആദരവിന്(വണക്കത്തിന്)  ഹൈപ്പർ ദൂളിയാ (Hyper Dulia) എന്നാണ് വിശേഷിപ്പിക്കുക. ജപമാലഭക്തിക്കായി പ്രത്യേകം പ്രതിഷ്ഠിതമായ മാസമാണ് ഒക്ടോബർ. വിശുദ്ധ ജോൺ പോൾ രണ്ടാമൻ പാപ്പായുടെ വാക്കുകളിൽ: “ജപമാല എനിക്കേറ്റം ഇഷ്ടപ്പെട്ട പ്രാർത്ഥനയാണ്, മറിയത്തോടു കൂടി യേശുവിന്റെ തിരുമുഖത്തെപ്പറ്റിയുള്ള ധ്യാനാത്മക പ്രാർത്ഥനയാണത്. “
1573 ഒക്ടോബർ എഴാം തീയതി   അഞ്ചാം പീയൂസ് മാർപാപ്പ ജപമാല രാജ്ഞിയുടെ തിരുനാളിനു ആരംഭം കുറിച്ചു. ലെപ്പാന്റോ കടലിടുക്കിൽ വച്ച് ക്രിസ്ത്യാനികളും മുഹമ്മദീയരുമായി നടന്ന യുദ്ധത്തിൽ വിജയം ലഭിച്ചതിന്റെ നന്ദി സൂചകമായിട്ടായിരുന്നു ഇത്. ക്ലമന്റ് പതിനൊന്നാമൻ പാപ്പ 1716 ൽ ആഗോള സഭ മുഴുവനായി ഈ തിരുനാൾ ആഘോഷിക്കണമെന്ന് നിർദ്ദേശിച്ചു. 1884 ൽ ലെയോ പതിമൂന്നാമൻ പാപ്പയാണ് ഒക്ടോബർ മാസം ജപമാല മാസമായി പ്രഖ്യാപിച്ചത്. രണ്ടാം വത്തിക്കാൻ കൗൺസിലിനു ശേഷം കഴിഞ്ഞു എതാനും വർഷങ്ങളിൽ ജപമാല ഭക്തിക്ക് അല്പം മങ്ങലേറ്റിരുന്നെങ്കിലും പിന്നീടുള്ള വർഷങ്ങളിൽ ഈ ഭക്തി കത്തോലിക്ക സഭയുടെ ഹൃദയത്തിന്റെ ഭാഗമായിത്തന്നെ നിലകൊണ്ടു . റോസറി(rosary)എന്ന പദം റോസാരിയും(rosarium) എന്ന ലത്തീൻ പദത്തിൽ നിന്ന് ഉത്ഭവിച്ചതാണ്. അതിനർത്ഥം റോസപ്പൂക്കളുടെ കൂട്ടം എന്നാണ്. ജപമാല പ്രാർത്ഥനയെ സ്വർഗ്ഗത്തിലുള്ള പരിശദ്ധ അമ്മയ്ക്കു നൽകുന്ന റോസപ്പൂക്കളുടെ ഒരു സമ്മാനമായി നമുക്ക് വിലയിരുത്താം. കൊന്ത എന്ന വാക്ക് യഥാർത്ഥത്തിൽ പോർച്ചുഗീസ് വാക്കാണ്. എണ്ണി പ്രാർത്ഥിക്കാനുള്ള ഉപകരണം എന്നാണതിനർത്ഥം.
ജപമാലയുടെ ഉത്ഭവത്തിന് നീണ്ട ഒരു ചരിത്രമുണ്ട്. പല കാലഘട്ടങ്ങളിലൂടെ വികസിച്ചതാണ് ഈ ഭക്ത കൃത്യം .

ക്രിസ്തുവിനു മുമ്പുതന്നെ ജപമണികൾ പ്രാർത്ഥനയ്ക്കായി ഉപയോഗിക്കുന്ന പതിവുണ്ടായിരുന്നു. ഹൈന്ദവ മഹർഷിമാർ  തങ്ങളുടെ പ്രാർത്ഥനയ്ക്കായി പ്രത്യേകം തയ്യാറാക്കിയ രുദ്രാക്ഷ മുത്തുകൾ ഉപയോഗിച്ചിരുന്നു. ക്രൈസ്തവ പാരമ്പര്യത്തിൽ ആദിമ ആശ്രമ നിവാസികൾക്ക് ദിവസവും 150 സങ്കീർത്തനങ്ങളും പ്രാർത്ഥനയ്ക്കായി ഉരുവിടുന്ന പതിവുണ്ടായിരുന്നു. അത് എണ്ണി തിട്ടപ്പെടുത്താൻ അവരുടെ മടിശീലയിൽ 150 മുത്തുകൾ സൂക്ഷിച്ചിരുന്നു. ഇത് പിന്നീട് ഒരു ചരടിലെ 150 കെട്ടുകളായി. അവസാനം തടികൊണ്ടുള്ള 150 ജപമണികൾ കോർത്ത ഒരു മാലയായി രൂപാന്തരം പ്രാപിച്ചു.   അത്മായ ജനങ്ങൾക്ക് 150 സങ്കീർത്തനങ്ങളും മനപാഠമാകാൻ ബുദ്ധിമുട്ടായതിനാൽ സങ്കീർത്തനങ്ങൾക്ക് പകരം ദിവസവും 150 സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ എന്ന പ്രാർത്ഥന ചെല്ലുന്ന ശീലം പരിശീലിച്ചു. പിന്നീട് പന്ത്രണ്ടാം നൂറ്റാണ്ടു മുതൽ 150 നന്മ നിറഞ്ഞ മറിയം ജപിക്കുന്ന പാരമ്പര്യം ആരംഭിച്ചു.  അവരും പ്രാർത്ഥനയ്ക്കായി ജപമണികൾ ഉപയോഗിച്ചിരുന്നു.
നന്മ നിറഞ്ഞ മറിയമെ എന്ന പ്രാർത്ഥനയ്ക്ക് രണ്ട് ഭാഗങ്ങളുണ്ട്.

ഒന്നാമത്തേത് മാലാഖയുടെ അഭിവാദനം, രണ്ടാമത്തേത്  സ്ത്രീകളിൽ നി അനുഗ്രഹീത, നിന്റെ ഉദരഫലവും അനുഗ്രഹീതം  എന്ന എലിസബത്തിന്റെ വാക്കുകൾ. പതിമൂന്നാം നൂറ്റാണ്ടിൽ നാലാം ഊർബൻ പാപ്പമാണ് ഉദരഫലമായ “ഈശോ “എന്ന നാമം കൂട്ടിച്ചേർത്തത്.
വി. ബർണ്ണദീൻ 1427 ലാണ്  പരിശുദ്ധ മറിയമേ തമ്പുരാന്റെ അമ്മേ, ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കണമേ എന്ന പ്രാർത്ഥനാ രൂപപ്പെട്ടത്തിയത്. പാപികളായ ഞങ്ങൾക്കു വേണ്ടി ഇപ്പോഴും ഞങ്ങളുടെ മരണസമയത്തും തമ്പുരാനോട് അപേക്ഷിക്കണമേ എന്ന ഭാഗം 1571 ലെ ലൊപ്പാന്റോ യുദ്ധത്തിനു ശേഷം തിരുസ്സഭ കൂട്ടിച്ചേർത്തതാണ്.
1214 ൽ പരി. കന്യകാമറിയം വി. ഡോമിനിക്കിനു പ്രത്യക്ഷപ്പെടുകയും ജപമാല ഭക്തി പ്രചരിപ്പിക്കാൻ ആവശ്യപ്പെടുകയും ചെയ്തു. അങ്ങനെ ചെയ്താൽ ആൽബിജെനേസിയൻ പാഷണ്ഡതയിൽ നിന്നു വളരെപ്പേരെ മാനസാന്തരപ്പെടുത്തോമെന്നും, അദ്ദേഹം സ്ഥാപിച്ച ഡോമിനിക്കൻ സഭ അഭിവൃദ്ധിപ്പെടുമെന്നും പരി. മറിയം ഡോമിനിക്കിനോട് വാഗ്ദാനം ചെയ്തു. വി. ഡോമിനിക് തന്റെ ശിഷ്ടകാലം ജപമാല ഭക്തി പ്രചരിപ്പിക്കുന്നതിനു മാറ്റിവച്ചു. അതിനായി അദ്ദേഹം ഒരു ജപമാല സഖ്യം (Rosary Confraternity) സ്ഥാപിച്ചു.
നൂറു വർഷങ്ങൾക്ക് ശേഷം വാഴ്‌ത്തപ്പെട്ട അലൻ ഡി.റോച്ച്, (Blessed Alan de la Roche) ഡോമിനിക്കിന്റെ പ്രവർത്തനങ്ങൾ തുടർന്നു.  ജപമാലയെ 10 നന്മ നിറഞ്ഞ മറിയവും ഒരു സ്വർഗ്ഗസ്ഥനായ പിതാവും  അടങ്ങുന്ന രഹസ്യമായി ക്രമീകരിച്ചത് അദേഹമാണ്. പതിനഞ്ചാം നൂറ്റാണ്ടിൽ ധ്യാന വിഷയമായി ക്രിസ്തുവിന്റെ ദിവ്യരഹസ്യങ്ങൾ ഓരോ രഹസ്യത്തോടും കൂട്ടിച്ചേർത്തു.   ജപമാല പ്രാർത്ഥന ദൈവവചനാധിഷ്ഠിതമായി ധ്യാനപൂർവ്വം ജപിക്കാൻ ദിവ്യ രഹസ്യങ്ങൾ സഹായിച്ചു.
2002 ഒക്ടോബർ 16 ന് കന്യകാമറിയത്തിന്റെ ജപമാല എന്ന അപ്പസ്തോലിക ലേഖനത്തിലൂടെ  ജോൺ പോൾ രണ്ടാമൻ മാർപാപ്പ പ്രകാശത്തിന്റെ രഹസ്യങ്ങൾ ജപമാലയിൽ കൂട്ടിച്ചേർത്തു.
  1917 ൽ പരി. കന്യാകാ മറിയം പോർച്ചുഗലിലെ ഫാത്തിമായിൽ ലൂസീ, ജസീന്താ, ഫ്രാൻസീസ് എന്നീ മുന്ന് ഇടയ കുട്ടികൾക്ക് പ്രത്യക്ഷപ്പെടുകയും ജപമാല രാജ്ഞിയായി വെളിപ്പെടുത്തുകയും ചെയ്തു. ദിവസവും ജപമാല ചൊല്ലാൻ കുട്ടികളോട് മാതാവ് ആവശ്യപ്പെട്ടു.
വിശുദ്ധ ജോൺ ഇരുപത്തിമൂന്നാമൻ പാപ്പ ജപമാലക്ക് മൂന്നു തരത്തിലുള്ള ലക്ഷ്യങ്ങൾ ഉള്ളതായി പഠിപ്പിക്കുന്നു: ” ആത്മീയ ധ്യാനാത്മകത, അഗാധമായ മനനം, ഭക്ത നിയോഗം “. കന്യകാമറിയത്തിന്റെ ജപമാല എന്ന അപ്പസ്തോലിക ലേഖനത്തിൽ ജോൺ പോൾ രണ്ടാമൻ പാപ്പാ ഇങ്ങനെ എഴുതി. ” ജപമാലയ്ക്ക് വ്യക്തമായും മരിയൻ സ്വഭാവമുണ്ടെങ്കിലും അത് ക്രിസ്തു കേന്ദ്രീകൃതമായ പ്രാർത്ഥനയാണ്. സുവിശേഷത്തിന്റെ അന്തസത്ത മുഴുവനും അതിൽ അടങ്ങിയിരിക്കുന്നു. രക്ഷകൻ  മറിയത്തിന്റെ ഉദരത്തിൽ മനുഷ്യാവതാരമെടുത്തപ്പാൾ അവൾ പാടിയ സതോത്രഗീതത്തിന്റെ പ്രതിധ്വനിയാണ് ജപമാല”.

പരിശുദ്ധ അമ്മയുടെ വിദ്യാലയത്തിൽ യേശുവിന്റെ തിരുമുഖത്തെക്കുറിച്ച് ധ്യാനിച്ച് ഒക്ടോബർ മാസത്തിൽ ദൈവമാതൃഭക്തിയിൽ നമുക്ക് വളരാം.

Posted in Uncategorized | Leave a Comment »

ലിസ്യൂവിലെ വിശുദ്ധ ത്രേസ്യാ

Posted by Fr Nelson MCBS on October 2, 2016

🌹🌹🌹🌹🌹🌹🌹🌹🌹
*അനുദിനവിശുദ്ധര്‍*
 *October 1* 
*ലിസ്യൂവിലെ വിശുദ്ധ ത്രേസ്യാ*

St. Therese of Lisieux

‘ചെറുപുഷ്പം’ എന്ന് പരക്കെ അറിയപ്പെടുന്ന ഉണ്ണിയേശുവിന്റേയും തിരുമുഖത്തിന്റേയും വിശുദ്ധയായ, ത്രേസ്യായുടെ ഓർമ്മതിരുന്നാളാണ് ഇന്ന്. അഞ്ച് പെൺമക്കളിൽ, ഏറ്റവും ഇളയവളായി, 1873 ജനുവരിയി2-ന് ഫ്രാൻസിലെ അലൻകോണിലാണ് മേരി തെരീസ മാർട്ടിൻ ജനിച്ചത്. അവളുടെ പിതാവ് ഒരു വാച്ച്നിർമ്മാതാവും, മാതാവ് ഒരു തൂവാലതുന്നൽക്കാരിയുമായിരുന്നു. തെരേസാക്ക് 4 വയസുള്ളപ്പോൾ, അമ്മ സ്സേലി, സ്തനാർബുധം ബാധിച്ച് മരിച്ചു പോയി. ഒരു മാതൃകാ ക്രിസ്തീയ കുടുംബാന്തരീക്ഷത്തിലാണ് അവൾ വളർന്ന് വന്നത്. ഒരു ചെറിയ കുട്ടിയായിരിക്കുമ്പോൾ തന്നെ, കന്യാമഠജീവിതം അവളെ ആകർഷിച്ചിരുന്നു. 
1887-ൽ കാർമലൈറ്റ് സന്ന്യാസിനീ മഠത്തിൽ പ്രവേശനത്തിനായി തെരേസ അപേക്ഷിച്ചെങ്കിലും, പ്രായക്കുറവുമൂലം പ്രവേശനം നിഷേധിക്കപ്പെട്ടു. തെരേസയുടെ മൂത്ത സഹോദരിമാരിൽ രണ്ടുപേർ ഈ മഠത്തിലെ അംഗങ്ങളായിരുന്നു. 15-മത്തെ വയസ്സിൽ, കർമ്മലീത്താ മഠത്തിൽ ചേരുവാൻ, അവൾക്ക് അനുവാദം ലഭിച്ചു. അടുത്ത 9 വർഷക്കാലം, അവർ ഒരു സാധാരണ സഭാജീവിതം നയിച്ചു; ഈ കാലയളവില്‍ പ്രത്യേക അത്ഭുതപ്രവർത്തികളോ, തീവ്ര വൃതാനുഷ്ഠാനങ്ങളോ ഒന്നും സംഭവിച്ചതായി രേഖപ്പെടുത്തിയിട്ടില്ല. 
സാധാരണ ദൈനംദിന ജോലികൾ പരിപൂർണ്ണ വിശ്വസ്ത്തതയോടെ ചെയ്യുകയും, ദൈവത്തിന്റെ പരിപോഷണത്തിലും കാരുണ്യസ്നേഹത്തിലും ഒരു നിഷ്കളങ്കമായ കുഞ്ഞിന്റേതു പോലുള്ള ആത്മവിശ്വാസത്തിലും, സദാസമയവും മറ്റുള്ളവരെ സേവിക്കാനുള്ള സന്നദ്ധതയിലും കൂടി ഇക്കാലത്ത് അവർ വിശുദ്ധിയുടെ ഉന്നതശ്രേണിയിലെത്തി. 
സഭയോട് ഏറെ സ്നേഹവും, ജനങ്ങളെ സഭയിലേക്ക് ചേർക്കുവാൻ അതിയായ ആവേശവും അവർ പുലർത്തിയിരുന്നു. വൈദികർക്ക് വേണ്ടി അവർ പ്രത്യേകം പ്രാർത്ഥിക്കുമായിരുന്നു. ഇരുപത്തി നാലാം വയസ്സിൽ, 1897 സെപ്റ്റംബർ 30-ന് ക്ഷയരോഗം മൂലം അവർ നിര്യാതയായി. 1925-ൽ ത്രേസ്യായെ വിശുദ്ധയായി പ്രഖ്യാപിക്കപ്പെട്ടു. ‘ഭൂമിയിൽ നന്മചെയ്ത്, ഞാൻ എന്റെ സ്വർഗ്ഗം നേടും’ എന്ന അവളുടെ പ്രതിജ്ഞ, ജീവിതത്തില്‍ അവള്‍ പൂര്‍ത്തിയാക്കി. 
പിൽക്കാലത്ത് ജീവചരിത്രമായി പ്രസിദ്ധീകരിക്കപ്പെട്ട തെരേസയുടെ ഓർമക്കുറിപ്പുകൾ വളരെയധികം ജനസമ്മതി ആർജിക്കുകയും വിവിധ ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെടുകയും ചെയ്തു. കൊച്ചുത്രേസ്യയെ വിശുദ്ധപദവിയിലേയ്ക്കുയർത്തുന്നതിൽ ഈ കൃതി ഗണ്യമായ പങ്കുവഹിച്ചു. ‘Story of a soul’ എന്ന ആത്മകഥ അവളുടെ ആന്തരിക ജീവിതത്തിലേക്ക് അനേകര്‍ക്ക് ഇന്ന്‍ വെളിച്ചം പകരുന്നു. 1997-ൽ പോപ്പ് ജോൺപോൾ രണ്ടാമൻ, വിശുദ്ധയ്ക്കു Doctor of the Church എന്ന ബഹുമതി പ്രഖ്യാപിച്ചു.

Posted in Saints, Uncategorized | Leave a Comment »

വിശുദ്ധ ഗബ്രിയേല്‍, മിഖായേല്‍, റാഫേൽ

Posted by Fr Nelson MCBS on October 2, 2016

*അനുദിന വിശുദ്ധർ* 
*വിശുദ്ധ ഗബ്രിയേല്‍, വിശുദ്ധ മിഖായേല്‍, വിശുദ്ധ റാഫേൽ*
തിരുനാൾ ദിനം : സെപ്റ്റംബർ 29
 *പ്രധാന മാലാഖമാർ*

Short Prayer to the Archangels

ശുദ്ധീകരിക്കപ്പെട്ട ആത്മാക്കളാണ് മാലാഖമാര്‍. മാലാഖ എന്നാ വാക്കിന്റെ അര്‍ത്ഥം ദാസന്‍ അല്ലെങ്കില്‍ ദൈവത്തിന്റെ ദൂതന്‍ എന്നാണ്. മനുഷ്യരിലും ഉന്നത സ്ഥാനം വഹിക്കുന്ന സ്വര്‍ഗ്ഗീയ ആത്മാക്കളാണ് മാലാഖമാര്‍. മാലാഖമാര്‍ക്ക് ഭൗതീകമായ ശരീരമില്ല. അവര്‍ തങ്ങളുടെ നിലനില്‍പ്പിനൊ പ്രവര്‍ത്തികള്‍ക്കോ ഭൗതീകമായ ഒരു വസ്തുവിനെയോ അവര്‍ ആശ്രയിക്കുന്നുമില്ല. വിശുദ്ധരിലും ഭിന്നരാണ്‌ മാലാഖമാര്‍. എണ്ണിതീര്‍ക്കുവാന്‍ കഴിയാത്തവിധം ബാഹുല്യമുള്ള വ്യക്തികളുടെ കൂട്ടമാണ്‌ മാലാഖ വൃന്ദം.വിശുദ്ധ ഗ്രന്ഥത്തില്‍ പരാമര്‍ശിച്ചിട്ടുള്ള ഒമ്പത് വൃന്ദങ്ങളില്‍ ഒന്നാണ് മുഖ്യദൂതന്‍മാര്‍. 
ഈ മാലാഖ വൃന്ദങ്ങള്‍ ക്രമമനുസരിച്ച്‌ : 
1) ദൈവദൂതന്‍മാര്‍ 

2) മുഖ്യദൂതന്‍മാര്‍ 

3) പ്രാഥമികന്‍മാര്‍ 

4) ബലവാന്മാര്‍ 

5) തത്വകന്മാര്‍ 

6) അധികാരികള്‍ 

7) ഭദ്രാസനന്മാര്‍ 

8) ക്രോവേന്മാര്‍ 

9) സ്രാഫേന്‍മാര്‍ 
*വിശുദ്ധ മിഖായേല്‍*
മിഖായേല്‍ എന്ന മുഖ്യ ദൂതന്റെ പേര് ഹീബ്രുവില്‍ അര്‍ത്ഥമാക്കുന്നത് ‘ദൈവത്തിനോട് അടുത്തവന്‍’ എന്നാണ്. സ്വര്‍ഗ്ഗീയ ദൂതന്മാരുടെ രാജകുമാരന്‍ എന്നും മിഖായേല്‍ മാലാഖ അറിയപ്പെടുന്നു. പടചട്ടയും പാദുകങ്ങളുമണിഞ്ഞ ഒരു യോദ്ധാവിന്റെ രൂപത്തിലാണ് വിശുദ്ധ മിഖായേലിനെ മിക്കപ്പോഴും ചിത്രീകരിച്ച് കണ്ടിട്ടുള്ളത്. വിശുദ്ധ ഗ്രന്ഥത്തില്‍ മിഖായേല്‍ എന്ന പേര് നാല് പ്രാവശ്യം രേഖപ്പെടുത്തിയിട്ടുള്ളതായി കാണാം. 
രണ്ടു പ്രാവശ്യം ദാനിയേലിന്റെ പുസ്തകത്തിലും ഒരു പ്രാവശ്യം വിശുദ്ധ ജൂതിന്റെയും പ്രബോധനത്തിലും ഒരു പ്രാവശ്യം വെളിപാട് പുസ്തകത്തിലും ഇത് കാണാന്‍ സാധിക്കും. വെളിപാട് പുസ്തകത്തില്‍ വിശുദ്ധ മിഖായേലും മറ്റ് മാലാഖമാരും ലുസിഫറും മറ്റ് സാത്താന്‍മാരുമായി നിരന്തരം പോരാടുന്നതായി വിവരിച്ചിട്ടുണ്ട്. സാത്താനോട് പോരാടുന്നതിനും, മരണസമയത്ത് ആത്മാക്കളെ സാത്താന്റെ പിടിയില്‍നിന്നു രക്ഷിക്കുന്നതിനും, ക്രിസ്ത്യാനികളുടെ രക്ഷകനായിരിക്കുന്നതിനും, ആത്മാക്കളെ അന്തിമവിധിക്കായി കൊണ്ട് വരുന്നതിനും മറ്റുമായി നാം വിശുദ്ധ മിഖായേലിന്റെ സഹായം അഭ്യര്‍ത്ഥിക്കുന്നു. 
പല രാജ്യങ്ങളിലും ഈ ദിവസം ‘Michaelmas’ എന്ന പേരിലറിയപ്പെടുന്നു. വിളവെടുപ്പ് ആഘോഷ ദിവസങ്ങളില്‍ ഉള്‍പ്പെടുന്ന ദിവസമാണിത്. ഇംഗ്ലണ്ടില്‍ മൂന്നുമാസം കൂടുമ്പോള്‍ കണക്കുകള്‍ തീര്‍ക്കേണ്ട ദിവസമായി ഇതിനെ കാണുന്നു. പുതിയ ജോലിക്കാരെ നിയമിക്കുക, ന്യായാധിപന്മാരെ തിരഞ്ഞെടുക്കുക തുടങ്ങി നിയമ കാര്യങ്ങളും സര്‍വ്വകലാശാല വിദ്യാഭ്യാസത്തിനും ഈ ദിവസം തുടക്കം കുറിക്കുന്നു. 
ഇത് കൂടാതെ നായാട്ടു വിനോദങ്ങള്‍ക്കും ഈ ദിവസം തുടക്കം കുറിക്കുന്നു. പല രാജ്യങ്ങളിലും ഈ ദിവസത്തെ ഭക്ഷണം പ്രത്യേകത ഉള്ളതായിരിക്കും. ബ്രിട്ടീഷ്‌ ദ്വീപുകളില്‍ വലിയ താറാവിനെ ഈ ദിവസം സമൃദ്ധിക്കായി ഭക്ഷിക്കുന്നു. ഫ്രാന്‍സില്‍ ‘വാഫിള്‍സ്’ അല്ലെങ്കില്‍ ‘ഗോഫ്രെസ്’ ഉം സ്കോട്ലാന്‍ഡില്‍ Michael’s Bannock (Struan Micheli) വലിയ കേക്കുപോലത്തെ ഭക്ഷണവും, ഇറ്റലിയില്‍ ‘Gnocchi’ യുമാണ്‌ പരമ്പരാഗതമായി ഈ ദിവസത്തില്‍ ഭക്ഷിക്കുന്നത്. 
*വിശുദ്ധ ഗബ്രിയേല്‍*
വിശുദ്ധ ഗബ്രിയേല്‍ എന്ന പേര് അര്‍ത്ഥമാക്കുന്നത് ‘ദൈവം എന്റെ ശക്തി’ എന്നാണ്. ദൈവം തന്റെ അവതാര പദ്ധതികള്‍ മനുഷ്യര്‍ക്ക്‌ വിളംബരം ചെയ്യുന്നതിനായി തിരഞ്ഞെടുത്തിരിക്കുന്ന ദൂതന്‍ എന്ന നിലയിലാണ് വിശുദ്ധ ഗബ്രിയേല്‍ കൂടുതലായും അറിയപ്പെടുന്നത്. പരിശുദ്ധ മറിയത്തെ വിശുദ്ധ ഗബ്രിയേല്‍ അഭിവാദ്യം ചെയ്യുന്നത് വളരെ ലളിതവും എന്നാല്‍ അര്‍ത്ഥവത്തായ വാക്യങ്ങളാലാണ്. “നന്‍മ നിറഞ്ഞ മറിയമേ, നിനക്ക് സ്തുതി” എന്നത് മുഴുവന്‍ ക്രിസ്ത്യാനികളുടെയും പ്രിയപ്പെട്ട പ്രാര്‍ത്ഥന ആയി മാറിയിട്ടുണ്ട്. 
*വിശുദ്ധ റാഫേൽ* 
മുഖ്യദൂതനായ വിശുദ്ധ റാഫേലിനെ കുറിച്ചുള്ള വിവരം നമുക്ക് കിട്ടുന്നത് തോബിത്തിന്‍റെ പുസ്തകത്തില്‍ നിന്നുമാണ്. യുവാവായ തോബിത്തിനെ തന്റെ ജീവിത യാത്രയിലെ വിഷമ ഘട്ടങ്ങളില്‍ ആശ്വസിപ്പിക്കുന്ന ഒരു സഹചാരി എന്ന ദൗത്യമാണുള്ളത്. ബെത്സെദായിലെ കുളത്തിലെ അത്ഭുതവെള്ളം ഇളക്കിയത് വിശുദ്ധ റാഫേല്‍ ആണെന്ന് വിശ്വസിക്കപ്പെടുന്നു. ഗബ്രിയേല്‍ എന്ന വാക്കിനര്‍ത്ഥം ‘ദൈവം ശാന്തി നല്‍കുന്നു’ എന്നാണ്.

Posted in Saints, Uncategorized | Leave a Comment »

അത്ഭുതങ്ങളുടെ കർത്താവ്

Posted by Fr Nelson MCBS on September 29, 2016

“അത്ഭുതങ്ങളുടെ കർത്താവ് ” (Lord of Miracles)

നശിപ്പിക്കാൻ സാധിക്കാത്ത വിശുദ്ധ ചിത്രം.

lord-of-miracles-1

ആഗോള പ്രശസ്തമായ മെക്സിക്കോയിലെ ഗ്വാഡലുപേ മാതാവിനെക്കുറിച്ച് നാം ധാരാളം കേൾക്കുകയും ചിത്രങ്ങൾ കാണുകയും ചെയ്തട്ടുണ്ട്. എന്നാൽ മറ്റൊരു ലാറ്റിനമേരിക്കൻ രാജ്യമായ പെറുവിൽ അത്ഭുതങ്ങളുടെ കർത്താവ് “Lord of Miracles“ എന്ന പേരിൽ പ്രസിദ്ധമായ ഒരു ചിത്രമുണ്ട്. ലാറ്റിനമേരിക്കക്കു പുറത്ത് ഈ ചിത്രം അത്ര പരിചിതമല്ലങ്കിലും പെറുവിലെ കത്തോലിക്കരുടെ അഭിമാനസ്തംഭമാണ് ഈ അത്ഭുത ചിത്രം. ലോകത്തിലെ എറ്റവും വലിയ തിരുനാൾ പ്രദിക്ഷണം ഒരു പക്ഷേ ഈ അത്ഭുതങ്ങളുടെ കർത്താവുമായി ബന്ധപ്പെട്ടായിരിക്കും. പ്രദേശിക ഭാഷയിൽ സെഞ്ചോർ ഡേ ലോസ് മിലാഗ്രോസ് (Señor de los Milagros) എന്നാണ് ഈ ചിത്രം അറിയപ്പെടുക.

പെറുവിലെ ഏറ്റവും പ്രധാന നഗരമായ ലിമായിൽ ഏകദേശം 1651 മാണ്ടിൽ ഒരു ആഫ്രിക്കൻ അടിമ, ഈശോ കുരിശിൽ കിടക്കുന്ന ഈ ചിത്രം വരച്ചു. കുരിശിൻ ചുവട്ടിൽ പരിശുദ്ധ അമ്മയും മഗ്ദേലനാ മറിയവും ഒപ്പമുണ്ട്. ചിത്രം വരച്ച വ്യക്തിയെ പറ്റി കൂടുതലൊന്നും അറിയില്ല. ബെനിറ്റോ, പെഡ്രോ ദാൽകോൺ എന്നി രണ്ട് പേരുകൾ ചിത്രകാരന്റേതായി ചിലർ പറയുന്നുണ്ട്.

എതാനു വർഷങ്ങൾക്കു ശേഷം 1655 ൽ ലീമാ നഗരത്തിൽ ശക്തിയേറിയ ഒരു ഭൂകമ്പമുണ്ടായി, ആയിരക്കണക്കിനു ആളുകൾ മരിക്കുകയും കെട്ടിടങ്ങൾ നശിക്കകയും ചെയ്തു. എന്നാൽ ചിത്രം സ്ഥിതി ചെയ്തിരുന്ന സ്ഥലം ഭൂകമ്പത്തെ അതിജീവിച്ചു. ഒരു കേടുപാടും അത്ഭുത യേശു രൂപത്തിനു സംഭവിച്ചില്ല.

lord-of-miracles

1670 ലീമാ നഗരത്തിലെ ഒരു പ്രഭുവിന് തലച്ചോറിന് മാരകമായ രോഗം ബാധിച്ചു. ചികത്സാവിധികളൊന്നും ഫലം കണ്ടില്ല. ഒരു ദിവസം വിശ്വാസപൂർവം യേശുവിന്റെ രൂപത്തിനു മുമ്പിൽ പ്രാർത്ഥിച്ചു. അത്ഭുതകരമായി അദ്ദേഹം സുഖമാക്കപ്പെട്ടു. ഈ വാർത്ത പെട്ടന്നു തന്നെ പരുന്നു. യേശുവിന്റെ അത്ഭുത ചിത്രം കാണുവാനും പ്രാർത്ഥിക്കാനുമായി ധാരാളം ആളുകൾ ലീമായിലേക്ക് ഒഴുകി.

പ്രാദേശിക അധികാരിക്ക് ഈ ബഹളവും ആൾക്കൂട്ടും നിരസമാണ് ക്ഷണിച്ചു വരുത്തിയത് ,അവർ ചിത്രം നശിപ്പിച്ചു കളയാൻ തീരുമാനിച്ചു.

അതിനായി ഒരു ചിത്രകാരനെ അവർ വിളിച്ചു വരുത്തി ഒരു ഗോവണിയിൽ കയറി നിന്ന് ഭിത്തിയിലെ ചിത്രം മായ്ക്കാനായിരുന്നു ശ്രമം. ഗോവണിയിൽ കാൽ വച്ചപ്പോൾ തന്നെ ശക്തിയായ കുളിരും വിറയലും ചിത്രകാരനെ ഭയാശങ്കയിലാക്കി. അടുത്തു നിന്ന സഹപ്രവർത്തകർ അദ്ദേഹത്തെ സമാശ്വസിപ്പിച്ചു. കുറച്ചു നിമിഷങ്ങൾക്കു ശേഷം വീണ്ടും കയറാൻ പരിശ്രമിച്ചെങ്കിലും, ഇത്തവണയും ശ്രമം വിഫലമായി. ചിത്രം നശിപ്പിക്കാൻ അവനു സാധിച്ചില്ല.

രണ്ടാമത് വേറോരു പെയ്ന്ററെ ചിത്രം മായ്ച്ചുകളയാനുള്ള ജോലി ഏൽപിച്ചു . ചിത്രത്തിന്റെ അടുത്തു വന്നപ്പോഴെക്കും അദ്ദേഹം മനസ്സുമാറി പിൻതിരിഞ്ഞു.

ക്ഷമ നഷ്ടപ്പെട്ട അധികാരി ഇത്തവണ ഒരു പട്ടാളക്കാരനെയാണ് ദൗത്യം ഏൽപിച്ചത്. പടയാളി യേശുവിന്റെ ചിത്രത്തെ സമീപിച്ചപ്പോൾ അമാനുഷികമായി അവന്റെ കൺമുമ്പിൽ ചിത്രത്തിനു മാറ്റമുണ്ടായി. ചിത്രം തിളങ്ങുകയും കൂടുതൽ മനോഹരമാവുകയും ചെയ്തു. പടയാളിയും ചിത്രം നശിപ്പിക്കാനുള്ള ശ്രമം ഉപേക്ഷിച്ചു.

അവസാനം ആളുകകൾ ഭരാണാധികാരിക്കെതിരെ തിരിഞ്ഞു. വിശുദ്ധ ചിത്രം നശിപ്പിക്കരുതെന്ന് അവർ ഭരണാധികാരിയോട് ആവശ്യപ്പെട്ടു. അവസാനം ആളുകളുടെ നിർബന്ധത്തിന് അദ്ദേഹം വഴങ്ങി. യേശുവിന്റെ ചിത്രം സംരക്ഷിക്കാനും വി.കുർബാന അർപ്പിക്കാനും അംഗീകാരം നൽകി. അന്നു മുതൽ ധാരാളം അത്ഭുതങ്ങളും രോഗശാന്തിയും ഇവിടെ സംഭവിക്കുന്നു.

ലീമാ നഗരത്തെ 1687ൽ വീണ്ടും ഒരു വലിയ ഭൂകമ്പം പിടിച്ചുകലുക്കി. ഇത്തവണയും അത്ഭുതങ്ങളുടെ കർത്താവിന്റെ ചിത്രം ഭൂകമ്പത്തെ അതിജീവിച്ചു. പിന്നീട് ഈ ചിത്രം വണങ്ങാനായി തീർത്ഥാടക പ്രവാഹമായി, ഭിത്തിയിൽ വരച്ചിരിക്കുന്ന ചിത്രം പ്രദിക്ഷണത്തിന് ഉപയോഗിക്കുന്നത് അപ്രായോഗികമായതിനാൽ കാൻവാസിൽ വരച്ച ഈ ചിത്രത്തിന്റെ കോപ്പി അതിനായി ഉപയോഗിക്കുന്നു.

എല്ലാ വർഷവും ശരത്കാലത്ത് നടക്കുന്ന ഈ പ്രദിക്ഷണം ലോകത്തിലെ തന്നെ ഏറ്റവും വലിയ ആത്മീയ പ്രദിക്ഷണങ്ങളിൽ ഒന്നാണ്. അത്ഭുതങ്ങളുടെ കർത്താവിന്റെ ചിത്രം ലീമായിലെ Sanctuary of Las Nazarenas എന്ന പള്ളിയിൽ സംരക്ഷിച്ചിരിക്കുന്നു.

– Fr. Jaison Kunnel MCBS.

Fr Jaison Kunnel MCBS

Fr Jaison Kunnel MCBS

Germany

Mobile: +49 1516 3844281

WhatsApp: +49 176 61484802

Posted in Saints, Uncategorized | Leave a Comment »

വിശുദ്ധ പാദ്രേ പിയോടുടെ അത്ഭുത പ്രാർത്ഥന

Posted by Fr Nelson MCBS on September 29, 2016

വിശുദ്ധ പാദ്രേ പിയോടുടെ അത്ഭുത പ്രാർത്ഥന
*****************************************************************************

%e0%b4%b5%e0%b4%bf%e0%b4%b6%e0%b5%81%e0%b4%a6%e0%b5%8d%e0%b4%a7-%e0%b4%aa%e0%b4%be%e0%b4%a6%e0%b5%8d%e0%b4%b0%e0%b5%87-%e0%b4%aa%e0%b4%bf%e0%b4%af%e0%b5%8b

പ്രാർത്ഥനാ സഹായം തേടി നിരവധി ആളുകൾ അനുദിനം നമ്മെ സമീപിക്കുണ്ട്.ശക്തമായ ഈ പ്രാർത്ഥനാ വിശ്വാസത്തോടെ ജപിക്കുമ്പോൾ അത് നല്ലൊരു മധ്യസ്ഥ പ്രാർത്ഥനയാകുന്നു.
ആയിരക്കണക്കിനു അത്ഭുതങ്ങൾക്ക് കാരണമായ വിശുദ്ധ പാദ്രേ പിയോടുടെ ഈ രഹസ്യ ആയുധം വി. മർഗരീത്താ മേരി അലകോക്ക് രചിച്ച പ്രാർത്ഥനയാണ്.
നമ്മുടെ പ്രാർത്ഥാ ജീവിതത്തിലെ ശക്തമായ ഒരു സമ്പാദ്യം ആയിരിക്കും ഈശോയുടെ തിരുഹൃദയത്തോടുള്ള ഈ പ്രാർത്ഥനാ. ഈ പ്രാർത്ഥന വഴി ജോൺ പോൾ രണ്ടാമൻ മാർപാപ്പായ്ക്കും ഒരിക്കൽ രോഗശാന്തി ലഭിക്കുകയുണ്ടായി.

വിശുദ്ധ പാദ്രേ പിയോയുടെ ഈശോയുടെ തീരുഹൃദയത്തോടുള്ള നോവേന

ഓ എന്റെ ഈശോയെ, നി ഞങ്ങളോടു പറയുന്നു: “ചോദിക്കുവിൻ നിങ്ങൾക്ക് ലഭിക്കും അന്വേഷിക്കുവിൻ നിങ്ങൾ കണ്ടെത്തും, മുട്ടവിൻ നിങ്ങൾക്ക് തുറന്നു കിട്ടും ” ഞാൻ യാചിക്കുകയും, അന്വേഷിക്കുകയും, മുട്ടുകയും ചെയ്യുന്ന ഈ പ്രത്യേക അനുഗ്രഹങ്ങൾ (നിയോഗങ്ങൾ പറയുക ) നീ ഞങ്ങൾക്ക് നൽകേണമേ. ആമ്മേൻ

സ്വർഗ്ഗസ്ഥനായ പിതാവേ …

നന്മ നിറഞ്ഞ മറിയമേ…

പിതാവിനും പുത്രനും …

ഈശോയുടെ തിരുഹൃദയമേ 
 ഞാൻ അങ്ങിൽ ശരണപ്പെടുന്നു

ഓ എന്റെ ഈശോയെ , നി ഞങ്ങളോടു പറയുന്നു ” നിങ്ങൾ എന്റെ നാമത്തിൽ പിതാവിനോടെന്തെങ്കിലും ചോദിച്ചാൽ അവൻ നിങ്ങൾക്കതു ചെയ്തു തരും”. നിന്റെ നാമത്തിൽ പിതാവിനോട് ചോദിക്കുന്ന ഈ നന്മകൾ (നിയോഗങ്ങൾ പറയുക ) നീ ഞങ്ങൾക്ക് വാങ്ങിത്തരേണമേ. ആമ്മേൻ

സ്വർഗ്ഗസ്ഥനായ പിതാവേ …

നന്മ നിറഞ്ഞ മറിയമേ…

പിതാവിനും പുത്രനും …

ഈശോയുടെ തിരുഹൃദയമേ 
 ഞാൻ അങ്ങിൽ ശരണപ്പെടുന്നു

ഓ എന്റെ ഈശോയെ , നി ഞങ്ങളോടു പറയുന്നു: ” സ്വർഗ്ഗവും ഭൂമിയും കടന്നു പോകും എന്നാൽ എന്റെ വാക്കുകൾ കടന്നുപോവുകയില്ല” ഒരിക്കലും മാറ്റമില്ലാത്ത നിന്റെ വാക്കുകളിൽ ശരണപ്പെട്ട് ഞാനിപ്പോൾ അപേഷിക്കുന്ന ഈ അനുഗ്രഹങ്ങൾ (നിയോഗങ്ങൾ പറയുക ) നീ ഞങ്ങൾക്ക് വാങ്ങിത്തരേണമേ. ആമ്മേൻ

സ്വർഗ്ഗസ്ഥനായ പിതാവേ …

നന്മ നിറഞ്ഞ മറിയമേ…

പിതാവിനും പുത്രനും …

ഈശോയുടെ തിരുഹൃദയമേ 
 ഞാൻ അങ്ങിൽ ശരണപ്പെടുന്നു

പീഡിതരായ മക്കളോട് എന്നും കാരുണ്യവും ദയയും കാണിക്കുന്ന ഈശോയുടെ പരിശുദ്ധ ഹൃദയമേ, പാപികളായ ഞങ്ങളോട് കരുണയായിരിക്കേണമേ. ഞങ്ങൾ നിന്നോടപേക്ഷിച്ച ഈ അനുഗ്രഹങ്ങൾ പരിശുദ്ധ കന്യകാമറിയത്തിന്റെ വിമലഹൃദയം വഴി നി ഞങ്ങൾക്ക് തന്നരുളേണമേ. ആമ്മേൻ

പരിശുദ്ധ രാജ്ഞി ….

ഈശോയുടെ വളർത്തു പിതാവായ വി. യൗസേപ്പേ

ഞങ്ങൾക്ക് വേണ്ടി അപേക്ഷികേണമേ

Fr Jaison Kunnel MCBS

Fr Jaison Kunnel MCBS

Germany

Mobile: +49 1516 3844281

WhatsApp: +49 176 61484802

Posted in Saints, Uncategorized | Leave a Comment »

ഷൂട്ടിങ്ങ് നിർത്തി, നായകനു കുർബാനയ്ക്കു പോകണം

Posted by Fr Nelson MCBS on September 29, 2016

സിനിമാ ഷൂട്ടിങ്ങ് നിർത്തി കാരണം നായകനു വി. കുർബാനയ്ക്കു പോകണം….

%e0%b4%ae%e0%b4%be%e0%b5%bc%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%b5%e0%b4%be%e0%b5%bd%e0%b4%ac%e0%b5%86%e0%b5%bc%e0%b4%97%e0%b5%8d

മാർക്ക് വാൽബെർഗ് പ്രശസ്തനായ അമേരിക്കൻ ചലച്ചിത്ര നടനാണ് .
ഈയിടെ അദേഹം വാർത്തകളിൽ നിറഞ്ഞത് സിനിമാ ഷൂട്ടിംങ്ങ് നിർത്തി ഞായറാഴ്ച കുർബാനയിൽ പങ്കുകൊള്ളാൻ പോയതോടെയാണ്.

2017 പുറത്തിറങ്ങുന്ന സയന്റിഫിക് ഫിക്ഷൻ ത്രീഡി മൂവിയായ Transformers: The Last Night എന്ന സിനിമാ ചിത്രീകരണം വടക്കേ ഇംഗ്ലണ്ടിലെ ഒരു ഗ്രാമത്തിൽ നടക്കുംമ്പോഴാണ്, സീഹൗസിലുള്ള വിശുദ്ധ എയിഡാൻസ് പള്ളിയിൽ(St. Aidan’s Church in Seahouses ) ഞായറാഴ്ച ദിവ്യബലിയിൽ സംബന്ധിക്കാൻ ഷൂട്ടിംങ്ങ് നിർത്തി നായകൻ പോയത്. വിശുദ്ധ കുർബാന സ്വീകരിക്കുകയും, ദൈവാലയത്തിനു നല്ല രീതിയിൽ സംഭാവന നൽകിയുമാണ് മാർക്ക് അവിടെ നിന്നു മടങ്ങിയത്.

സുരക്ഷാ ഉദ്യോഗസ്ഥരുമായി ദേവാലയത്തിൽ എത്തിയ മാർക്കിനെ, ഇടവക വികാരി ഫാ: ഡേസ് മാക് ഗിവർ അദ്യം തിരിച്ചറിഞ്ഞില്ല. പിന്നീട് കുർബാനയ്ക്കു ശേഷം ഇടവക ജനങ്ങൾ പറഞ്ഞപ്പോഴാണ് വികാരിയച്ചൻ മാർക്കിനെ മനസ്സിലായത്.

തന്റെ ഇടവകയിൽ വിശുദ്ധ കുർബാനയ്ക്കു വന്നതിന് ഡേസച്ചൻ മാർക്കിനു നന്ദി പറഞ്ഞു.

“എല്ലാ ദിവസവും ദിവ്യബലിയി സംബന്ധിക്കാൻ സാധിച്ചില്ലങ്കിലും, ഞാൻ തീർച്ചയായും എല്ലാ ദിവസവും പള്ളിയിൽ പോകും, എന്റെ ദിവസം ദൈവത്തിനൊപ്പം തുടങ്ങാനാണ് എനിക്ക് താൽപര്യം … പത്തു ഇരുപത് മിനിട്ട് ഞാൻ പ്രാർത്ഥനയ്ക്കായി അവിടെ ചിലവഴിക്കും”, മാർക്ക് തന്റെ ബോധ്യങ്ങൾ പങ്കുവച്ചു.

“ദൈവത്തിന്റെ ഒരു വിനീത ദാസനാകാൻ ഞാൻ എന്നും പ്രാർത്ഥിക്കുന്നു. നലയൊരു പിതാവ്, ഭർത്താവ്, മകൻ, സുഹൃത്ത്, സഹോദരൻ, അങ്കിൾ അയൽക്കാരൻ, നേതാവ് ആകാൻ എനിക്ക് ധാരാളം പ്രാർത്ഥന ആവശ്യമാണ്. ” ഹോളിവുഡ് താരം തുടർന്നു.

അടക്കമില്ലാത്ത തന്റെ യൗവ്വനത്തിൽ നിന്ന്‌ ഉത്തരവാദിത്വുള്ള ഒരു പിതാവിലേക്ക് തന്നെ രൂപപ്പെടുത്തിയത് തന്റെ കത്തോലിക്കാ വിശ്വാസമാണന്ന് മാർക്ക് തറപ്പിച്ചു പറയുന്നു. പതിനാറാം വയസ്സിൽ ഒരു അക്രമണവുമായി ബന്ധപ്പെട്ട് 45 ദിവസം മാർക്ക് ജയിൽവാസം അനുഭവിച്ചിരുന്നു.

“കഠിനധ്വാനത്തിനും പല പ്രതിസന്ധികൾ അതിജീവിക്കുന്നതിനും എനിക്ക് ശക്തി തന്നത് എന്റെ ദൈവ വിശ്വാസമാണ്. “

പൊതുജന സമക്ഷം വിശ്വാസം ഏറ്റുപറയാൻ മടികാണിക്കുന്നവർക്കുള്ള ശക്തമായ ഉത്തരമാണ് മാർക്ക് വാൽബെർഗ്.

– Fr. Jaison Kunnel Alex MCBS

Fr Jaison Kunnel MCBS

Fr Jaison Kunnel MCBS

Germany

Mobile: +49 1516 3844281

WhatsApp: +49 176 61484802

Posted in Articles, Uncategorized | Leave a Comment »

അതു നീ തന്നെ …

Posted by Fr Nelson MCBS on September 29, 2016

അതു നീ തന്നെ …

nee-thanne

ആ പ്രഭാതത്തിലെ വാർത്ത അത്ര ശുഭമായിരുന്നില്ല

ഓഫീസിൽ എത്തിയ അവർ നോട്ടീസ് ബോർഡിൽ കണ്ട വാർത്ത കണ്ട് അമ്പരന്നു.

“ഈ കമ്പിനിയിൽ നിങ്ങളുടെ വളർച്ചക്ക് വിഘാതമായി നിന്ന വ്യക്തി ഇന്നലെ ഹൃദയാഘാതം മൂലം മരണമടഞ്ഞു. മൃതദേഹം ഹാളിൽ പൊതുദർശനത്തിനു വച്ചട്ടുണ്ട്. ശവസംസ്കാര ശുശ്രൂഷയ്ക്ക് എല്ലാവരെയും ക്ഷണിക്കുന്നു.”

തങ്ങളുടെ ഒരു സഹപ്രവർത്തകൻ മരിച്ചതിന്റെ ആഘാതം അവരിൽ ഞെട്ടൽ ആദ്യം ഉണ്ടാക്കിയെങ്കിലും തങ്ങളുടെ വളർച്ചയ്ക്ക് തടസ്സം നിന്ന വ്യക്തി ആരെന്നറിയാൻ അവർ എല്ലാം ആകാംഷഭരിതരായി.

“എന്റെ വളർച്ചയ്ക്ക് തടസ്സം നിന്ന വ്യക്തി മരിച്ചല്ലോ, ആശ്വാസം” അവരുടെ മനസ്സ് അറിയാതെ പറഞ്ഞു

ജോലിക്കാർ ഓരോരുത്തരായി ശവമഞ്ചത്തെ സമീപിച്ചു, ശവമഞ്ചത്തിനുള്ളിലേക്ക് നോക്കിയ അവർ അത്ഭുതസ്തംബന്ധരായി. ഞെട്ടി വിറച്ചുകൊണ്ട് അവർ ഓരോരുത്തരായി പിന്മാറി. അവർക്ക് ഉൾകൊള്ളാൻ സാധിക്കുന്നതിലും അപ്പുറമായിരുന്നു അവർ കണ്ടകാഴ്ച.

ശവമഞ്ചത്തിനുള്ളിൽ സ്ഥാപിച്ചിരുന്ന കണ്ണാടിയിൽ ഓരോരുത്തരും തങ്ങളുടെ പ്രതിബിംബം ദർശിച്ചു.

കണ്ണാടിക്കരികിൽ ഒരു കുറുപ്പ് ഉണ്ടായിരുന്നു അത് ഇപ്രകാരമാണ്:

“നിങ്ങളുടെ വളർച്ചക്ക് തടസ്സം നിൽക്കാൻ ഒരാൾക്കേ കഴിയു …. ആ വ്യക്തി നീ തന്നെയാണ്. നിന്റെ സന്തോഷങ്ങളെയും, വിജയങ്ങളെയും, സ്വപ്നങ്ങളെയും, സ്വാധീനിക്കാൻ കഴിയുന്ന എക വ്യക്തി നീ തന്നെയാണ് “

നിങ്ങളുടെ ബോസ് മാറിയതുകൊണ്ടോ സുഹൃത്തകളോ, കമ്പനിയോ മാറിയതുകൊണ്ടോ നിന്റെ ജീവിതം മാറുന്നില്ല. നിന്റെ ജീവിതത്തിനു മാറ്റം വരണമെങ്കിൽ നീ തന്നെ മാറണം…

അത് നിന്നിൽ തുടങ്ങണം…

അത് ഇന്നു തന്നെ ആരംഭിക്കണം….

അതിർവരമ്പുകൾ നിശ്ചയിക്കുന്ന വിശ്വാസങ്ങളിൽ നിന്ന് നീ പുറത്തുവരണം.

നിന്റെ ജീവിതത്തിന്റെ എക ഉത്തരവാദി നീ തന്നെ എന്നു തിരിച്ചറിയണം.

ആരെയും പഴിച്ചതുകൊണ്ടോ, കരഞ്ഞുകൊണ്ടാ ജീവിതത്തിൽ മാറ്റം വരുന്നില്ല…. നഷ്ടങ്ങൾ മാത്രമേ അതു സമ്മാനിക്കു.

ഒരു കോഴിമുട്ട പുറമേ നിന്നുള്ള ശക്തിയാൻ പൊട്ടിയാൽ…. ജീവൻ അവിടെ പൊലിയുന്നു. നേരെ മറിച്ച് ഉള്ളിൽ നിന്നുള്ള ശക്തിയാൽ പൊട്ടിയാൽ അത് ജീവന്റെ ആരംഭമാണ്…

മഹത്തായ കാര്യങ്ങൾ എല്ലായ്പ്പേഴും നമ്മുടെ ഉള്ളിൽ നിന്നാണ് പിറവി കൊള്ളുന്നത്.

മാറ്റം നിന്നിൽ നിന്നാകട്ടെ…. അത് ഇന്നു തന്നെയാകട്ടെ….

Fr Jaison Kunnel MCBS

P. Jaison Kunnel Alex
Am Bienenkorb 2
81547 Munchen, Germany

004917661484802

Posted in Articles, Uncategorized | Leave a Comment »

 
Tuesday Conference

Blogging Theology, Philosophy and Religious Ethics.

SABS St Thomas Province, Changanassery

Rita Bhavan, Koothrappally

കടലാസ്

ഒളിച്ചുവയ്ക്കനുള്ളതല്ല, വിളിച്ചുപറയനുള്ളതാണ് കല. www.facebook.com/kadalaass

NOYEL SEBASTIAN ANIYARA

"IF YOU TREMBLE INDIGNATION AT EVERY INJUSTICE THEN YOU ARE A COMRADE OF MINE".

Georgejoy's Blog

This WordPress.com site is the cat’s pajamas

varkeyvithayathilmcbs

YOUR LOVING ചങ്ങാതി

AURVEDAM

GREAT AURVEDA REMEDIES

MCBS African Mission

Missionary Congregation of the Blessed Sacrament

VatiKos Theologie

Bible Theology Spirituality

Emmaus Retreat Centre, Mallappally

Divyakarunya Mariyabhavan: MCBS Retreat & Counselling Centre at its Birthplace

Mullamuttukal......

Beauty of Childhood

Benno John Manjappallikkunnel

Life is to Love; Live to Love God

MCBS Ndono Parish, Africa

MCBS Parish in Tabora Diocese

Divyakarunya Mariyabhavan, Mallappally

Emmaus: MCBS Counselling & Retreat Centre at its Birth Place

Bro.Jobin karipacheril MCBS

LORD MAKE ME AN INSTRUMENT OF YOUR LOVE

Anto Kottadikunnel MCBS

To Become the Bread for the Lord

Jyothi Public School, Nalamile

A School for Excellence

josephmcbs

THE ONE IS TO SERVE

കണ്ണാടിപൊട്ടുകള്‍

നിനക്കായി ജാലകം തുറക്കുന്നു ...

SANJOE SEMINARY, SOLAPUR

MCBS Mission Minor Seminary

ebiangelfriend4u

Friend is heart and friendship is heartbeats...

geopaulose

Just another WordPress.com site

bibinmcbs

Just another WordPress.com site

ajeeshkashamkulam

Its all about me and my sharing of views

Marian Family for Christ

Just another WordPress.com site

വചനം തിരുവചനം

ദൈവത്തിന്റെ വചനം സജീവവും ഊര്ജസ്വലവും ആണ് ;ഇരുതലവാളിനെക്കാള്‍ മൂര്‍ച്ച ഏറിയതും ,ചേതനയിലും ആത്മാവിലും സന്ധിബന്ധങ്ങളിലും മജ്ജയിലും തുളച്ചു കയറി ഹൃദയത്തിന്റെ വിചാരങ്ങളെയും നിയോഗങ്ങള്‍ വിവേചിക്കുന്നതുമാണ്

Vipin Cheradil MCBS

Missionary Congregation of the Blessed Sacrament

Lisieux Minor Seminary, Athirampuzha

Formation House of MCBS Emmaus Province

Karunikan Group of Publications, India

Karuniknan, Smart Companion, Smart Family

MCBS EMMAUS PROVINCE

Missionary Congregation of the Blessed Sacrament

MCBS AFRICAN MISSION

Missionary Congregation of the Blessed Sacrament

MCBS EMMAUS SAMPREETHY

Charitable Institute for the Differently Abled

Fr Antony Madathikandam MCBS

Live to Love Him to the Eternity

Mangalapuzha Seminary / മംഗലപ്പുഴ സെമിനാരി

St Joseph Pontifical Seminary, Alwaye, India / സെന്റ്‌ ജോസഫ് പൊന്റിഫിക്കല്‍ സെമിനാരി, ആലുവ

%d bloggers like this: