Posts Tagged ‘Article’

ആകാശപ്പറവകളുടെ സ്വന്തം കുറ്റിക്കലച്ചൻ

Posted by Fr Nelson MCBS on December 5, 2015

മാനസിക രോഗികളെയും സമൂഹം തെരുവിൽ ഉപേക്ഷിച്ച ആരോരുമില്ലാത്തവരെയും സംരക്ഷിക്കുന്ന ആകാശപ്പറവ സെന്ററുകളുടെ സ്ഥാപകൻ ഫാ. ജോർജ് കുറ്റിക്കൽ എം.സി.ബി.എസിന്റെ പ്രവർത്തന മേഖലകളിലൂടെ.

Fr George Kuttickal MCBS

മാനസിക രോഗികളെയും സമൂഹം തെരുവിൽ ഉപേക്ഷിച്ച ആരോരുമില്ലാത്തവരെയും സംരക്ഷിക്കുന്ന ആകാശപ്പറവ സെന്റ റുകളുടെ സ്ഥാപകൻ ഫാ. ജോർജ് കുറ്റിക്കൽ എം.സി.ബി.എസ് ആയിരക്കണക്കിനാളുകൾക്ക് കാരുണ്യനാളമാണ്. സാധുക്കൾക്കായി ഒരു കാരുണ്യജീവിതം അതാണ് കുറ്റിക്കലച്ചൻ.

മാനസികനില തെറ്റിയ 28 വയസുള്ള വികാസിനെ ആരൊക്കെയോ ചേർന്ന് മലയാറ്റൂരിന് അടുത്തുള്ള മാനസികരോഗികളെ സംരക്ഷിക്കുന്ന ‘മാർ ഖലാഹ്ദയറ’ എന്ന സെന്ററിൽ എത്തിച്ചു. രണ്ടുവർഷത്തെ ചികിത്സയും സ്‌നേഹത്തോടെയുള്ള പരിചരണവും അവന്റെ മാനസികനിലയും ആരോഗ്യവും വീണ്ടെടുത്തു. സുബോധം തിരിച്ചുകിട്ടിയ ചെറുപ്പക്കാരൻ വീട്ടിലെ ഫോൺനമ്പറും മേൽവിലാസവും ആശ്രമാധികൾക്ക് നൽകി. അവർ വീടുമായി ബന്ധപ്പെട്ടു. മരിച്ചു എന്ന് കരുതിയ മകൻ ജീവിച്ചിരിക്കുന്നു എന്ന് കേട്ടപ്പോൾ വീട്ടുകാർക്ക് സന്തോഷമായി. ഇവിടെനിന്നും പ്രേഷിതർ ട്രെയിൻമാർഗം ജന്മദേശമായ കൊൽക്കത്തയിലേക്ക് യാത്രയായി. ഗ്രാമത്തിൽ ചെന്നിറങ്ങുമ്പോൾ വീടിന് സമീപമുള്ള ക്ഷേത്രത്തിൽ ഉത്സവം. സ്വീകരിക്കാൻ എത്തിയ ഗ്രാമവാസികളോട് യുവാവ് ആശ്രമത്തെപ്പറ്റിയും തന്നെ പരിചരിച്ചവരെപ്പറ്റിയും വാതോരാതെ പറഞ്ഞു. അപ്പോൾത്തന്നെ ആ ഉത്സവസ്റ്റേജിൽ വികാസിനെ കയറ്റിനിർത്തി അവന്റെ അനുഭവം അവർ പങ്കുവയ്പ്പിച്ചു. അവർ ഒന്നടങ്കം യേശുവിനെ പ്രകീർത്തിക്കുകയും ചെയ്തു.

ജലന്തർ സ്വദേശിയായ ഗംഗാറാം മാനസികനില തെറ്റി ആശ്രമത്തിൽ എത്തിപ്പെട്ടു. അദ്ദേഹവും ചികിത്സകൾക്കുശേഷം രോഗം സുഖമായി വീട്ടിൽ വിവരം ധരിപ്പിച്ചു. ഗംഗാറാം മരിച്ചെന്ന് കരുതി, മരണാനന്തര ചടങ്ങുകൾ പോലും വീട്ടുകാർ നടത്തിയിരുന്നു. ഇദ്ദേഹം തിരിച്ചുവരുന്നു എന്നറിഞ്ഞപ്പോൾ അദ്ദേഹത്തിന്റെ കെട്ടിച്ചയച്ച പെൺമക്കളും മറ്റു ബന്ധുക്കളും വീട്ടിലെത്തി. ഇദ്ദേഹത്തെ സ്വീകരിക്കുമ്പോൾ മാധ്യമപ്രവർത്തകരും പോലീസ് ഉദ്യോഗസ്ഥരും സന്നിഹിതരായിരുന്നു. സ്വീകരണവേളയിൽ ഗംഗാറാമിന്റെ ഭാര്യ പറഞ്ഞു: ”യേശുവാണ് എന്റെ ഭർത്താവിനെ രക്ഷിച്ചത്.” ആ ഗ്രാമത്തിൽ ഹിന്ദുമതസ്ഥരാണ് എല്ലാവരും. അവരുടെ പാരമ്പര്യമനുസരിച്ച് ക്രൈസ്തവർക്ക് ഒരു ഗ്ലാസ് വെള്ളംപോലും കൊടുക്കില്ല. അതൊരു ഡിസംബർ മാസം. (2014 ഡിസം. 22). പിറ്റേന്ന് പത്രങ്ങളിൽ ഇതേപ്പറ്റി വാർത്ത ഉണ്ടായിരുന്നു. ‘ഞങ്ങൾക്ക് ക്രിസ്മസ് പപ്പയായ ശുഭ്രവസ്ത്രധാരി (കുറ്റിക്കലച്ചൻ) ക്രിസ്മസ് കേക്കിനുപകരം ഗംഗാറാമിനെ നൽകി.’

ഒറീസയിൽ സുന്ദർഗാർ ജില്ലയിൽ ഒരു ഉയർന്ന പോലിസ് ഓഫീസറുടെ ഭാര്യ. ഭർത്താവിന്റെ മരണശേഷം മക്കൾ ഇല്ലാത്തതുകൊണ്ട് ഭർതൃവീട്ടുകാർ സ്വത്ത് തട്ടിയെടുക്കുന്നതിനുവേണ്ടി ഈ സ്ത്രീയെ നിരന്തരം പീഡിപ്പിച്ചുകൊണ്ടിരുന്നു. പിന്നീടവർ വീട് വിട്ടിറങ്ങി. മൂന്നുവർഷങ്ങൾക്കുശേഷം ഒരു ദിവസം കാഞ്ഞങ്ങാട് തെരുവിൽനിന്ന് മാനസികനില തെറ്റിയ നിലയിൽ നഗ്നയായി കണ്ടുകിട്ടിയപ്പോൾ കാഞ്ഞങ്ങാടുള്ള ആകാശപ്പറവകളുടെ സ്‌നേഹാലയത്തിൽ എത്തിച്ച് ചികിത്സ നൽകി. ആറുമാസത്തിനുശേഷം സൗഖ്യം കിട്ടി, മേൽവിലാസം വാങ്ങി ഭർത്താവിന്റെ വീട്ടിൽ എത്തിക്കാതെ അതേ ജില്ലയിൽ തന്നെയുള്ള ഇവരുടെ ഭവനത്തിൽ എത്തിച്ചു. ഇവരും മരിച്ചുപോയതായി കരുതയ വീട്ടുകാർ പറഞ്ഞു: ”നിങ്ങളുടെ ദൈവമാണ് യഥാർത്ഥ ദൈവം.”

ബോംബെയിൽ ട്രെയിനിൽ ഭിക്ഷാടനം നടത്തിയ നാലുവയസുകാരിയെ ആകാശപ്പറവയിലെ ഒരു പ്രേഷിത ജമ്മുവിലെ ഒരു ആശ്രമത്തിൽ എത്തിച്ചു. മരിയ എന്ന് പേര് നൽകി. ജമ്മുവിലും മറ്റ് വിവിധ ആശ്രമങ്ങളിലും സേവനം ചെയ്തതിന് ശേഷം കഴിഞ്ഞ വർഷം ജമ്മു ഇടവകയിലെ വികാരിയച്ചനും ഇടവകാംഗങ്ങളും മുൻകൈയെടുത്ത് അവളുടെ വിവാഹം നടത്തി (22 വയസ്). ഇന്നവൾ നല്ലൊരു കുടുംബിനിയാണ്.

ഇത്തരത്തിലുള്ള അനേകം അനുഭവങ്ങൾ ഫാ. ജോർജ് കുറ്റിക്കൽ എം.സി.ബി.എസ് എന്ന കുറ്റിക്കലച്ചന് പങ്കുവയ്ക്കാനുണ്ട്. സമൂഹം ഉപേക്ഷിച്ചവരെ സംരക്ഷിക്കുന്നതിന് കുറ്റിക്കലച്ചന്റെ നേതൃത്വത്തിൽ ആകാശപ്പറവകളുടെ പ്രസ്ഥാനം തുടങ്ങിയിട്ട് 23 വർഷം കഴിയുന്നു. ആദ്യ ആശ്രമം തൃശൂർ ചെന്നായ്പാറയിൽ മദർ തെരേസയാണ് ഉദ്ഘാടനം ചെയ്തത്. തെരുവോരങ്ങളിൽ നരകയാതന അനുഭവിച്ച് കഴിഞ്ഞ അനേകർക്ക് ജീവിതാവസാനം സമാധാനമായി ചെലവഴിക്കാൻ ഈ സ്ഥാപനങ്ങൾ കാരണമായി. പ്രിയപ്പെട്ടവർ മരിച്ചെന്ന് കരുതിയ പലർക്കും അവരെ തിരികെ ലഭിച്ചു. ഡൽഹി, ജമ്മുകാശ്മീർ, പഞ്ചാബ്, ബീഹാർ, ബംഗാൾ, ഒറീസ, ആന്ധ്രപ്രദേശ്, തെലുങ്കാന, ബാംഗ്ലൂർ, ചെന്നൈ, കേരളം തുടങ്ങി ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളിലായി 120-ഓളം സ്ഥാപനങ്ങൾ കുറ്റിക്കലച്ചന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്നുണ്ട്. കേരളത്തിൽ മാത്രം 26 സ്ഥാപനങ്ങൾ.

ദൈവം അത്ഭുതകരമായി ഇടപെട്ട അനേകം അവസരങ്ങൾ അച്ചന്റെ ജീവകാരുണ്യ പ്രവർത്തനമേഖലയിൽ ഉണ്ടായിട്ടുണ്ട്. 350 പേരുള്ള ആ സെന്ററിൽ 25 കിലോ അരി വയ്ക്കണം. അന്ന് ആകെ ആറുകിലോ അരി മാത്രമേയുള്ളൂ. 25 കിലോ അരി വയ്ക്കുന്ന ചെമ്പിൽ ആറുകിലോ അരി കഴുകിയിട്ടു. അരി തിളച്ച് വെന്തപ്പോൾ ചെമ്പ് നിറഞ്ഞ് കവിഞ്ഞ് കോരിമാറ്റേണ്ട അവസ്ഥയായിരുന്നു. രണ്ടുനേരവും വിളമ്പി ബാക്കിവന്നു. അഞ്ചപ്പവും രണ്ടു മീനും പതിനായിരങ്ങളാക്കി വർധിപ്പിക്കുന്ന കർത്താവ് കൂടെ ഉണ്ടെന്ന് ബോധ്യപ്പെട്ട അവസരമായിരുന്നു അതെന്ന് ഫാ. ജോർജ് കുറ്റിക്കൽ പറയുന്നു. വിവിധ പ്രായക്കാർ, വിവിധ ഭാഷ സംസാരിക്കുന്നവർ, വിവിധ മതസ്ഥർ, വിവിധ രാജ്യക്കാർ എല്ലാം ഉൾപ്പെടെ പതിനായിരത്തിലധികം ആളുകൾ ആകാശപ്പറവകളുടെ വിവിധ സെന്ററുകളിലായി കഴിയുന്നു.

ഇനിയും തെരുവിൽ ‘മരിയൻ വൈറ്റ് ഏഞ്ചൽസ്’ എന്ന ഒരു ആത്മീയശുശ്രൂഷ നടത്തുവാനുള്ള തിരക്കിലാണ് അച്ചൻ. വഴിതെറ്റിപ്പോകുന്ന സ്ത്രീകളെയും നേർവഴിക്ക് നയിക്കുക എന്നതാണ് ലക്ഷ്യം. ഡൽഹി അതിരൂപതയുടെ കീഴിൽ ആകാശപ്പറവകളുടെ ദിവ്യകാരുണ്യ ഉടമ്പടി സമൂഹം എന്ന സന്യാസസഭ പ്രവർത്തിക്കുന്നുണ്ട്. ഈ സഭയിലെ വൈദികരും സന്യസ്തരും പേരിനോടൊപ്പം അപ്പൻ, അമ്മ എന്നുകൂടി ചേർത്താണ് വിളിക്കുന്നത്. കുടുംബാന്തരീക്ഷം നിലനിൽക്കുന്നതിനുവേണ്ടിയാണിത്.

ജോർജ് കുറ്റിക്കലച്ചൻ എം.സി.ബി.എസ് സഭാംഗമായിട്ട് 37 വർഷമാകുന്നു. ആലപ്പുഴ പുക്കാട് പരേതരായ കുറ്റിക്കൽ ജോസഫിന്റെയും ത്രേസ്യാമ്മയുടെയും ഏഴുമക്കളിൽ രണ്ടാമനാണ് (മൂന്ന് ആണും നാല് പെണ്ണും). സഹോദരി സിസ്റ്റർ ആൻജോസ് ഹോളി ഫാമിലി സഭയിൽ ഗുജറാത്തിൽ സേവനമനുഷ്ഠിക്കുന്നു. ഇളയസഹോദരിയുടെ മകൻ എം.സി.ബി.എസ് സെമിനാരിയിൽ വൈദികവിദ്യാർത്ഥിയാണ്. ഓഫീസിലെ കാര്യങ്ങൾ നിർവഹിക്കുന്നത് സിസിലിയാമ്മയാണ്.
ഫോൺ: 9559030885.

Credits: Sunday Shalom

Posted in Abhishekagni, Articles | Tagged: | Leave a Comment »

ഒരു വശത്തേക്ക് ആടുന്ന പെൻഡുലം

Posted by Fr Nelson MCBS on November 26, 2015

Haritham, A Smart Family Page

Smart Family November 2015_Page_82

Posted in Abhishekagni, Articles | Tagged: | Leave a Comment »

ഓന്ത് എന്ത്

Posted by Fr Nelson MCBS on November 26, 2015

A Smart Family Article on Animal Family

Smart Family November 2015_Page_70Smart Family November 2015_Page_71Smart Family November 2015_Page_72

Posted in Abhishekagni, Articles | Tagged: | Leave a Comment »

ശിശുക്കളും ആശുപത്രിയും

Posted by Fr Nelson MCBS on November 26, 2015

A Smart Family Parenting Article on Child Health Care

Smart Family November 2015_Page_15Smart Family November 2015_Page_16Smart Family November 2015_Page_17Smart Family November 2015_Page_18Smart Family November 2015_Page_19Smart Family November 2015_Page_20Smart Family November 2015_Page_21Smart Family November 2015_Page_22Smart Family November 2015_Page_23Smart Family November 2015_Page_24Smart Family November 2015_Page_25Smart Family November 2015_Page_26Smart Family November 2015_Page_27

Posted in Abhishekagni, Articles | Tagged: | Leave a Comment »

Do Not Defame India – On Growing Intolerance, Tuesday Conference 23

Posted by Fr Nelson MCBS on November 11, 2015

Posted in Articles | Tagged: | Leave a Comment »

History of the Liturgical Celebration of Mary’s Birth, Tuesday Conference 14

Posted by Fr Nelson MCBS on November 8, 2015

Posted in Articles | Tagged: | Leave a Comment »

The 94 Thesis – Final Document of the Synod, Tuesday Conference 22

Posted by Fr Nelson MCBS on November 8, 2015

Posted in Articles | Tagged: | Leave a Comment »

ആനന്ദം, പ്രവാചകൻ

Posted by Fr Nelson MCBS on November 6, 2015

ആനന്ദം

ജീവിതത്തിൽ അർത്ഥം കണ്ടെത്തിയവരുടെ അവകാശം

choosing-the-life-of-joy-44-5

ആശ്രിയിക്കുന്നവർക്ക്  കർത്താവിൽ ആഴമുള്ള ജീവിതമുണ്ടെന്ന്  തെളിക്കുകയാണ്, ആനന്ദത്തിന്റെ സദ്വാർത്ത  ‍പറയുന്ന പപ്പായുടെ  അപ്പസ്തോലിക ചിന്തകൾ…. പഴമയുടെ  പാപ്പരത്വത്തെ കുറിച്ച്  പറയുന്നതല്ല ഈ സുവിശേഷം,  പുതിയതും , പങ്കുവ്യ്ക്കുന്നതിന്റെ  പവിത്രത്തയെക്കുറിച്ച ഉള്ള പരിസരങ്ങളെ പരിച്ചയപെടുതുകയന്നു ഈ ചിന്താധാരകൾ. ക്രിസ്തു നമ്മെ അതിശയിപ്പിക്കുന്നു. ആ ജീവിതം നമ്മിൽ ആശ്ചര്യം  ഉണര്തുന്നിലെനിൽ … നമ്മൾ ഇത്തിരി ചിന്തികെണ്ടിരിക്കുന്നു. സംതൃപ്തിയുടെയും  സമര്പ്പണത്തിന്റെയും ജീവിതം നയികുന്നവർക്ക് ആനന്ദത്തിന്റെ  ആഴങ്ങൾ കണ്ടെത്തുവാൻ സാധിക്കുള്ളൂ. അത്യഗ്രഹങ്ങളുടെയും അഹതയുടെയും അതിർത്തികൾ നിശ്ചയിക്കുന്നവർക്ക് അസംതുഷ്ടിയുടെ ആന്തരികതയാണു ഉള്ളത് . കഥയും കാലവും കാലാവസ്ഥയും മാറുമ്പോഴും  കലഹരണപ്പെടാത്ത ക്രിസ്തു  ബോധ്യമാണു ആനന്ദിക്കുവാൻ  നമ്മെ പ്രേരിപ്പിക്കുന്നത്. സന്തോഷം സൗഹാർദവും സാന്ത്വനവുമാകുന്നില്ലെങ്കിൽ …. സ്ഥിരതയില്ലാത്ത ജീവിത സാക്ഷ്യങ്ങളായി നമ്മൾ മാറുകയാണ് . ആനന്ദം  ഉണർവിന്റെ സാക്ഷ്യമാണു. ഉത്ഥാനമില്ലാത്ത  ആനന്ദം ആരെയും ഉണർത്തുന്നില്ല. ചങ്കു തുറന്നു  നല്കിയ സ്നേഹമായിരിക്കണം  ഈ ആനന്ദത്തിന് ഉത്തേജനം നല്കുന്നത് (2 കോറി 5.14) പ്രഘോഷിക്കാത്ത  ആനന്ദചിന്തകൾ പരുക്കാനാണ്. ജീവിതം, ചിറകുകളും ചിന്തേരിടുരുരിടുന്നതുമാണ്. ചിന്തയില്ലാത്ത  ചോദ്യങ്ങൾ ജീവിതത്തിൽ  ഉണ്ടാകരുത്, കാരണം  ചിന്തകളാണ്  ചന്തമുള്ള ജീവിതത്തിനു അടിത്തറയകുന്നത് . ഇന്നലെകളും ഇന്നും എന്നുമൊക്കെ  ഇരുത്തം വന്ന ജീവിതമായിരിക്കണം ക്രിസ്തു മുഖങ്ങളുള്ള നമ്മുടേത്‌…. സ്വയം അർത്ഥവും ആഴവും കണ്ടെതുന്നവനെ വിശ്വാസം പകർന്നുകൊടുക്കുവാനും പതിവുകളുള്ള ജീവിതത്തിനു  ഉടമകളാകുവാനും സാധിക്കുകയുള്ളൂ …  ക്രിസ്തു ആനന്ദത്തിന്റെ അടിമകൾക്ക്,  രൂപപെടലും രൂപാന്തരികരണവും    ഉണ്ടാകണം.  മുന്നോട്ടു കുതിക്കുന്നവർ  … മുഞ്ഞികുത്തിവിഴതിരിക്കേണ്ടത്തിന്  മുദ്രയുള്ള  ജീവിതമായിരിക്കണമെന്നു ഓർമിപ്പികുമ്പോൾ,  മുന്നേറുന്ന സഭയും  സമുഹവും, മനുഷ്യപുത്രന്റെ  മനസ്സായി മാറുന്നു.  ആദ്യ ചുവടുകൾക്കു ആഴവും ശുദ്ധിയും  ഉണ്ടെങ്കിൽ,  ഒരു ശക്തിക്കും നിങ്ങളെ  ശീതികരിക്കുവാൻ സാധ്യമല്ല  ദൈവിക ചൈതന്യത്തിൽ നിന്ന്.  

10

ആനന്ദം  ഹൃദയത്തിന്റെ ഭാഗമാണ്…

    അത് ഹൃദയത്തിൽ നിന്നും ഹൃദയത്തിലേക്ക് ഒഴുകേണ്ടിരിക്കുന്നു. മാനുഷിക മൂല്യങ്ങളുടെ മണങ്ങൾ ജീവിതത്തിനു ജീവൻ നല്കുന്നിലെങ്കിൽ ഹൃദയത്തിന്  സുവിശേഷമാകുവാൻ സാധ്യമല്ല. മാനുഷിക പരിമിതികൾക്കും പരിശുദ്ധമായ ജീവിതത്തിൽ ഇടം കൊടുക്കാൻ സാധിക്കുന്നില്ലെങ്കിൽ, ഒന്ന് തിരുത്താം …. തിരിച്ചറിയാം.  ക്രിസ്തു    തണലിൻ രുപാന്തരികരന്നം സംഭവിച്ചതൊക്കെ , തിരിത്തും തിരിച്ചറിവും നേടിയവരാണ്.  ഹൃദയ ഭാഷകൾ  നഷ്ടപ്പെടുന്നവർ , ഹ്യദ്യമായ ഇടങ്ങൾ തേടി നടക്കുമ്പോൾ,   ഓർക്കുക… ഹൃദയത്തിലെ അവസാന തുള്ളിയും സുതാര്യമായി നൽകിയ മനുഷ്യപുത്രൻ,  മനുഷത്വം നിറഞ്ഞു ജീവിക്കാൻ പ്രേരണ നൽകുന്നു എന്ന് ,,,,
ആനന്ദം ഉത്തരവാദിത്വത്തിന്റെ അഗ്നിയാണ്. 

11312122_1474466456201011_663424633_n

ഏറ്റെടുത്തതിനെ ഒക്കെ ഏറ്റു പറയാനും … ദാനമായി കിട്ടിയതിനെ ദാരിദ്യമായി കാണാതിരിക്കാനും ഉള്ള വിവേകമാണ്  ആനന്ദം. പ്രതിസന്ധികളിൽ  ആരെയും  പ്രതി ചേർകാതിരിക്കാനും … വെല്ലുവിളികളിൽ  ആരെയും  വെറുത്തു ഉപേക്ഷിക്കാതിരിക്കാനും …. ഓർമ്മയിൽ സുക്ഷിക്കുന്നവരെ  ഒഴുവാക്കതിരിക്കാനും ഉള്ള ചൈതന്യം,  ക്രിസ്തു പടയാളികളുടെ പരിചയക്കേണ്ടിരിക്കുന്നു. ക്രമം തെറ്റുമ്പോൾ,     അക്രമമുള്ള അകതളത്തിൽ   അപരമുഖങ്ങൾ  ആനന്ദം നൽകുന്നിലെങ്കിൽ  സോദരന്റെ കാവൽക്കരനകാനുള്ള  കർത്തവ്യബോധത്തിൽ നിന്ന് നീയും  ഞാനും അകന്നു പോകുകയാണ്.

fr-soji-chackalackal-mcbs3

ഫാ. സോജി  ചക്കാലയ്ക്കൽ mcbs

Posted in Articles | Tagged: | 1 Comment »

Snehathil Piravi, Libin OIC

Posted by Fr Nelson MCBS on November 2, 2015

Snehathil Piravi, Libin OIC

Libin Varghese OIC

Libin Varghese OIC

Bethany Ashram

Posted in Articles | Tagged: | Leave a Comment »

On Deivathinte Niswan, Libin OIC

Posted by Fr Nelson MCBS on November 2, 2015

On Deivathinte Niswan, Libin OIC

Libin Varghese OIC

Libin Varghese OIC

Bethany Ashram

Posted in Articles | Tagged: | Leave a Comment »

 
Tuesday Conference

Blogging Theology, Philosophy and Religious Ethics.

SABS St Thomas Province, Changanassery

Rita Bhavan, Koothrappally

കടലാസ്

ഒളിച്ചുവയ്ക്കനുള്ളതല്ല, വിളിച്ചുപറയനുള്ളതാണ് കല. www.facebook.com/kadalaass

NOYEL SEBASTIAN ANIYARA

"IF YOU TREMBLE INDIGNATION AT EVERY INJUSTICE THEN YOU ARE A COMRADE OF MINE".

Georgejoy's Blog

This WordPress.com site is the cat’s pajamas

varkeyvithayathilmcbs

YOUR LOVING ചങ്ങാതി

AURVEDAM

GREAT AURVEDA REMEDIES

MCBS African Mission

Missionary Congregation of the Blessed Sacrament

VatiKos Theologie

Bible Theology Spirituality

Emmaus Retreat Centre, Mallappally

Divyakarunya Mariyabhavan: MCBS Retreat & Counselling Centre at its Birthplace

Mullamuttukal......

Beauty of Childhood

Benno John Manjappallikkunnel

Life is to Love; Live to Love God

MCBS Ndono Parish, Africa

MCBS Parish in Tabora Diocese

Divyakarunya Mariyabhavan, Mallappally

Emmaus: MCBS Counselling & Retreat Centre at its Birth Place

Bro.Jobin karipacheril MCBS

LORD MAKE ME AN INSTRUMENT OF YOUR LOVE

Anto Kottadikunnel MCBS

To Become the Bread for the Lord

Jyothi Public School, Nalamile

A School for Excellence

josephmcbs

THE ONE IS TO SERVE

കണ്ണാടിപൊട്ടുകള്‍

നിനക്കായി ജാലകം തുറക്കുന്നു ...

SANJOE SEMINARY, SOLAPUR

MCBS Mission Minor Seminary

ebiangelfriend4u

Friend is heart and friendship is heartbeats...

geopaulose

Just another WordPress.com site

bibinmcbs

Just another WordPress.com site

ajeeshkashamkulam

Its all about me and my sharing of views

Marian Family for Christ

Just another WordPress.com site

വചനം തിരുവചനം

ദൈവത്തിന്റെ വചനം സജീവവും ഊര്ജസ്വലവും ആണ് ;ഇരുതലവാളിനെക്കാള്‍ മൂര്‍ച്ച ഏറിയതും ,ചേതനയിലും ആത്മാവിലും സന്ധിബന്ധങ്ങളിലും മജ്ജയിലും തുളച്ചു കയറി ഹൃദയത്തിന്റെ വിചാരങ്ങളെയും നിയോഗങ്ങള്‍ വിവേചിക്കുന്നതുമാണ്

Vipin Cheradil MCBS

Missionary Congregation of the Blessed Sacrament

Lisieux Minor Seminary, Athirampuzha

Formation House of MCBS Emmaus Province

Karunikan Group of Publications, India

Karuniknan, Smart Companion, Smart Family

MCBS EMMAUS PROVINCE

Missionary Congregation of the Blessed Sacrament

MCBS AFRICAN MISSION

Missionary Congregation of the Blessed Sacrament

MCBS EMMAUS SAMPREETHY

Charitable Institute for the Differently Abled

Fr Antony Madathikandam MCBS

Live to Love Him to the Eternity

Mangalapuzha Seminary / മംഗലപ്പുഴ സെമിനാരി

St Joseph Pontifical Seminary, Alwaye, India / സെന്റ്‌ ജോസഫ് പൊന്റിഫിക്കല്‍ സെമിനാരി, ആലുവ

%d bloggers like this: